Sub Lead

കോളജിന് നേരെ കല്ലെറിയാനും കാവിക്കൊടി കെട്ടാനും നിര്‍ദേശിച്ച് ബജ്‌റംഗ്ദള്‍ നേതാവ്; കാറിലെത്തി കാവി ഷാള്‍ വിതരണം (വീഡിയോ)

കോളജിന് നേരെ കല്ലെറിയാനും കാവിക്കൊടി കെട്ടാനും നിര്‍ദേശിച്ച് ബജ്‌റംഗ്ദള്‍ നേതാവ്; കാറിലെത്തി കാവി ഷാള്‍ വിതരണം (വീഡിയോ)
X

മംഗളൂരു: കര്‍ണാടകയില്‍ ഹിജാബിന്റെ പേരില്‍ നടന്ന വ്യാപക ആക്രമണം സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു.

കോളജിന് നേരെ കല്ലെറിയാനും ദേശീയ പതാക ഉയര്‍ത്തുന്ന കൊടിക്കാലില്‍ കാവിക്കൊടി കെട്ടാനും ബജ്‌റംഗ്ദള്‍ നേതാവ് നിര്‍ദേശം നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.

ഷിമോഗയില്‍ നിന്നുള്ള ബജ്‌റംഗ്ദള്‍ നേതാവാണ് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കുന്നത്. സ്വന്തം കോളജിന് നേരെ കല്ലെറിയാനും കാവിക്കൊടി ഉയര്‍ത്താനും നിര്‍ദേശം നല്‍കുന്നുണ്ട്.

ഹിന്ദുത്വ നേതാക്കള്‍ മടിക്കേരിയിലെ ഫീല്‍ഡ് മാര്‍ഷല്‍ കാരിയപ്പ കോളജിലെത്തി കാവി ഷാള്‍ അണിഞ്ഞ് കോളജില്‍ എത്താന്‍ നിര്‍ദേശിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

ആര്‍എസ്എസ്-ബജ്‌റംഗ്ദള്‍ നേതാക്കള്‍ ഉഡുപ്പി, മംഗലാപുരം മേഖലയിലെ കോളജുകളിലെത്തി ഹിജാബിനെതിരായ നീക്കങ്ങള്‍ക്ക നേതൃത്വം നല്‍കി. കുശാല്‍ നഗര്‍ ഗവ. പോളി ടെക്‌നിക് കോളജില്‍ കാറിലെത്തി കാവി ഷാള്‍ വിതരണം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇത്തരത്തില്‍ കര്‍ണാടകയില്‍ വ്യാപകമായി കലാപം അഴിച്ചുവിടാനാണ് സംഘപരിവാരം ശ്രമം നടത്തുന്നത്.

Next Story

RELATED STORIES

Share it