Sub Lead

'സലഫി മസ്ജിദുകള്‍ അടച്ചുപൂട്ടുക': അവസാന നിമിഷം മുദ്രാവാക്യം മാറ്റി ബജ്‌റംഗ് ദള്‍ മാര്‍ച്ച്

മുസ്‌ലിംപള്ളിക്കും സ്ഥാപനത്തിനും എതിരേ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം നടത്തിയ മാര്‍ച്ച് പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരം സലഫി മസ്ജിദിലേക്കും മഞ്ചേരി സത്യസരണിയിലേക്കും സംഘ്പരിവാര്‍ നടത്തിയ മാര്‍ച്ച് പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ തടയുകയായിരുന്നു.

സലഫി മസ്ജിദുകള്‍ അടച്ചുപൂട്ടുക:   അവസാന നിമിഷം മുദ്രാവാക്യം മാറ്റി ബജ്‌റംഗ് ദള്‍ മാര്‍ച്ച്
X

തിരുവനന്തപുരം: സലഫി മസ്ജിദുകള്‍ അടച്ചുപൂട്ടുക എന്ന ആവശ്യവുമായി ബജ്‌റംഗ്ദള്‍ പ്രഖ്യാപിച്ച മാര്‍ച്ചിന്റെ മുദ്രാവാക്യം അവസാന നിമിഷം മാറ്റി. റമദാന്‍ മാസത്തില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച മാര്‍ച്ചാണ് പ്രതിഷേധം ഉയര്‍ന്നതോടെ മുദ്രാവാക്യം മാറ്റിയത്.


ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തുന്നതിനെതിരേ സമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സലഫി മസ്ജിദുകള്‍ അടച്ചുപൂട്ടുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇന്ന് രാവിലെ 9.30ന് സെക്രട്ടേറിയറ്റിലേക്ക് ദേശരക്ഷാ മാര്‍ച്ച് നടത്തുമെന്നാണ് ബജ്‌റംഗദള്‍ പ്രഖ്യാപിച്ചിരുന്നത്. ഇതുസംബന്ധിച്ച പോസ്റ്ററുകളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, അവസാന നിമിഷം മുദ്രാവാക്യം മാറ്റുകയായിരുന്നു. 'പ്രതിരോധിക്കാം ഐഎസ്‌ഐഎസി'നെ എന്നായിരുന്നു ഇന്ന് രാവിലെ നടത്തിയ ദേശരക്ഷാ മാര്‍ച്ചിന്റെ മുദ്രാവാക്യം.

അന്താരാഷ്ട്ര ഹിന്ദു പരിഷദ്(എഎച്ച്പി), രാഷ്ട്രീയ ബജ്‌റംഗദള്‍(ആര്‍ബിഡി) എന്നീ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഏറെ കൊട്ടിഘോഷിച്ച് രണ്ട് സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ ജനപങ്കാളിത്തവും കുറവായിരുന്നു.

മുസ്‌ലിംപള്ളിക്കും സ്ഥാപനത്തിനും എതിരേ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം നടത്തിയ മാര്‍ച്ച് പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരം സലഫി മസ്ജിദിലേക്കും മഞ്ചേരി സത്യസരണിയിലേക്കും സംഘ്പരിവാര്‍ നടത്തിയ മാര്‍ച്ച് പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ തടയുകയായിരുന്നു. സംഘ്പരിവാര്‍ മാര്‍ച്ച് തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് പോപുലര്‍ ഫ്രണ്ടിന്‍രെ നേതൃത്വത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്.













Next Story

RELATED STORIES

Share it