- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാങ്ക് ഓഫ് ഇന്ത്യ രോഗികള്‍ക്കുള്ള പണംപിടിച്ചുവച്ചതായി ആരോപണം; പ്രതിഷേധം ശക്തമാവുന്നു
.ആലത്തൂരില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ സഹോദരങ്ങള്‍ക്കായി പിരിച്ച തുക ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലം ശാഖയിലാണ് നിക്ഷേപിച്ചിരുന്നത്. ഈ തുക വിട്ടുതരുന്നില്ലെന്ന് കാട്ടി ഫിറോസ് കുന്നംപറമ്പില്‍ ഇന്നലെ രാത്രി ഫേസ്ബുക്ക് ലൈവിട്ടതിനു പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
പാലക്കാട്: സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ വാഹനപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പണം പിടിച്ചുവെച്ച ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു.ആലത്തൂരില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ സഹോദരങ്ങള്‍ക്കായി പിരിച്ച തുക ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലം ശാഖയിലാണ് നിക്ഷേപിച്ചിരുന്നത്. ഈ തുക വിട്ടുതരുന്നില്ലെന്ന് കാട്ടി ഫിറോസ് കുന്നംപറമ്പില്‍ ഇന്നലെ രാത്രി ഫേസ്ബുക്ക് ലൈവിട്ടതിനു പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
ഇക്കഴിഞ്ഞ റമദാനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടികളുടെ ചികില്‍സാര്‍ത്ഥം 34 മണിക്കൂര്‍ കൊണ്ട് 1.17 കോടിയാണ് പിരിഞ്ഞു കിട്ടിയിരുന്നത്. ഇതില്‍നിന്നു 10 ലക്ഷം രൂപ മാത്രമാണ് ബാങ്ക് പിന്‍വലിക്കാന്‍ അനുവദിച്ചത്. ചില മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ബാക്കിയുള്ള പണം ബാങ്ക് പിടിച്ചുവച്ചിരിക്കുകയാണ്.സഹോദരങ്ങളുടെ ചികിത്സ കഴിഞ്ഞുള്ള പണം മറ്റു രോഗികള്‍ക്ക് കൊടുക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷെ പണം പിന്‍വലിക്കാനോ മറ്റു രോഗികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനോ ബാങ്ക് അനുവദിക്കുന്നില്ലെന്ന് ഫിറോസ് ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചിരുന്നു.
കുഞ്ഞുങ്ങളുടെ മാതാവിന്റെ പേരിലായിരുന്നു അക്കൗണ്ട് ആരംഭിച്ചിരുന്നത്. അക്കൗണ്ടിലേക്ക് വന്‍ തുക എത്തിയതോടെ മറ്റൊരാളെക്കൂടി ചേര്‍ത്ത് ജോയിന്റ് അക്കൗണ്ടാക്കി മാറ്റിയിരുന്നു. പണം പിന്‍വലിക്കാന്‍ ചെക്ക് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ തയ്യാറായില്ല. മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റണമെന്നാവശ്യവും അധികൃതര്‍ തള്ളി. പിന്നീട് അഭിഭാഷകനുമായി സംസാരിച്ചപ്പോള്‍ വിഡ്രോവല്‍ ചെക്ക് ഒപ്പിട്ട് നല്‍കിയാല്‍ ഹെഡ് ഓഫിസുമായി ബന്ധപ്പെട്ടതിന് ശേഷം പണം നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും ദിവസങ്ങള്‍ പിന്നിട്ടിട്ടും പണം നല്‍കാന്‍ തയ്യാറായില്ലെന്നും ഫിറോസ് ആരോപിച്ചിരുന്നു.
ഈ കൊള്ള അനുവധിക്കാന്‍ പാടില്ല രോഗികള്‍ക്ക് വന്ന പണം തടഞ്ഞു വച്ച് ബുദ്ധിമുട്ടിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ പ്രതിഷേധിക്കുക, പ്രതികരിക്കുക എന്ന അടിക്കുറിപ്പോടെയാണ് ഫിറോസ് ഫേസ് ബുക്ക് ലൈവിലെത്തിയത്.
തുടര്‍ന്ന് ഫിറോസിന്റെ ഫേസ് ബുക്ക് പേജിലും ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ പേജിലും നിരവധി പേരാണ് ബാങ്ക് നടപടിക്കെതിരേ പ്രതിഷേധവുമായെത്തിയത്. നിരവധി പേര്‍ ബാങ്കുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ച് പ്രതിഷേധം അറിയിക്കുന്നുണ്ട്. അതേസമയം, സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ അറിയിച്ചു.
RELATED STORIES
ഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMT