Sub Lead

ഗവര്‍ണറെ അധിക്ഷേപിച്ച് സംസ്‌കൃത കോളജില്‍ ബാനര്‍; പ്രിന്‍സിപ്പലിനോട് വിശദീകരണം തേടാന്‍ രാജ്ഭവന്‍ നിര്‍ദേശം

ഗവര്‍ണറെ അധിക്ഷേപിച്ച് സംസ്‌കൃത കോളജില്‍ ബാനര്‍; പ്രിന്‍സിപ്പലിനോട് വിശദീകരണം തേടാന്‍ രാജ്ഭവന്‍ നിര്‍ദേശം
X

തിരുവനന്തപുരം: സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ തിരുവനന്തപുരം സംസ്‌കൃത കോളജില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് ബാനര്‍ പ്രത്യക്ഷപ്പെട്ടു. സംഭവത്തില്‍ കോളജ് പ്രിന്‍സപ്പലിനോട് വിശദീകരണം തേടാന്‍ രാജ്ഭവന്‍ നിര്‍ദേശം നല്‍കി. ചൊവ്വാഴ്ചയാണ് എസ്എഫ്‌ഐയുടെ പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ അധിക്ഷേപ പരാമര്‍ശവുമായി കോളജിന്റെ പ്രധാന കവാടത്തില്‍ ഉയര്‍ത്തിക്കെട്ടിയ ബാനര്‍ പ്രത്യക്ഷപ്പെട്ടത്.

പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെയാണ് രാജ്ഭവന്‍ വിശദീകരണം തേടിയത്. കേരള സര്‍വകലാശാലാ വിസിയും രജിസ്ട്രാറും ഇതുസംബന്ധിച്ച് പ്രിന്‍സപ്പലിനോട് വിശദീകരണം തേടി അറിയിക്കണമെന്നാണ് രാജ്ഭവന്റെ നിര്‍ദേശം. 'ഗവര്‍ണറുടെ തന്തയുടെ വകയല്ല രാജ്ഭവന്‍' എന്നതായിരുന്നു ബാനറിലെ അധിക്ഷേപകരമായ പരാമര്‍ശം. എസ്എഫ്‌ഐ സംസ്‌കൃത കോളജ് യൂനിയന്റെ പേരിലാണ് ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്. വിശദീകരണം ലഭിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് രാജ്ഭവന്റെ തീരുമാനം.

Next Story

RELATED STORIES

Share it