Sub Lead

എലിസബത്ത് രാജ്ഞിയുമായുള്ള ബന്ധം വിച്ഛേദിച്ചു; കാരിബീയന്‍ ദ്വീപ് രാജ്യമായ ബാര്‍ബഡോസ് ഇനി റിപബ്ലിക്

5 വര്‍ഷങ്ങള്‍ക്കു മുമ്പ് രാജ്യം സ്വാതന്ത്ര്യം നേടിയിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറവും ബ്രിട്ടന്റെ രാജ്ഞി തന്നെ ബാര്‍ബഡോസിന്റെ സമുന്നത നേതാവായി തുടര്‍ന്നു. ഈ കോളോണിയല്‍ രീതിയ്ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

എലിസബത്ത് രാജ്ഞിയുമായുള്ള ബന്ധം വിച്ഛേദിച്ചു; കാരിബീയന്‍ ദ്വീപ് രാജ്യമായ ബാര്‍ബഡോസ് ഇനി റിപബ്ലിക്
X

ബ്രിജ്ടൗണ്‍: ആദ്യ ഇംഗ്ലീഷ് കപ്പല്‍ അതിന്റെ തീരത്ത് നങ്കൂരമിട്ട് ഏകദേശം 400 വര്‍ഷങ്ങള്‍ക്കു ശേഷം കാരിബീയന്‍ ദ്വീപിലെ മുന്‍ ബ്രിട്ടീഷ് കോളനിയായ ബാബര്‍ബഡോസ് ചൊവ്വാഴ്ച സ്വതന്ത്ര്യ റിപബ്ലിക്കായി. തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ കാരിബീയന്‍ രാജ്യം ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ച് തങ്ങളുടെ രാഷ്ട്രത്തലവന്‍ പദവിയില്‍നിന്ന് എലിസബത്ത് രണ്ടാമന്‍ രാജ്ഞിയെ നീക്കി. ഇതോടെ ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിയ്ക്ക് രാജ്യത്തിന് മേലുണ്ടായിരുന്ന അധികാരങ്ങള്‍ നഷ്ടപ്പെടും.

രാജ്യം സ്വാതന്ത്ര്യം നേടി 55 വര്‍ഷം പിന്നിടുന്ന വേളയിലാണ് ഈ ചടങ്ങ് നടന്നത്. ഇതുവരെ രാജ്ഞിയെ ആചാരപരമായ പദവിയില്‍ നിലനിര്‍ത്തുകയായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ആഹ്ലാദാരവങ്ങള്‍ക്കിടയില്‍ പ്രാദേശിക സമയം ഇന്നലെ അര്‍ധരാത്രിയോടെയാണ് രാജ്യം പുതിയ റിപബ്ലിക്കായി മാറിയത്. 21 ആചാര വെടികളും ബാര്‍ബഡോസ് ദേശീയ ഗാനവും ചടങ്ങിന് കൊഴുപ്പേകി.

2018 മുതല്‍ രാജ്യത്തെ ഗവര്‍ണര്‍ ജനറല്‍ (രാജ്ഞിയുടെ പ്രതിനിധി) ആയ ഡേം സാന്‍ഡ്ര മേസണ്‍ രാജ്യത്തെ ആദ്യ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഇംഗ്ലീഷുകാരുടെ കപ്പല്‍ ആദ്യമായി ഈ ദ്വീപില്‍ എത്തിയത് 400 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. 55 വര്‍ഷങ്ങള്‍ക്കു മുമ്പ് രാജ്യം സ്വാതന്ത്ര്യം നേടിയിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറവും ബ്രിട്ടന്റെ രാജ്ഞി തന്നെ ബാര്‍ബഡോസിന്റെ സമുന്നത നേതാവായി തുടര്‍ന്നു. ഈ കോളോണിയല്‍ രീതിയ്ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.

1966 നവംബര്‍ 30നാണ് ബാര്‍ബഡോസിനെ സ്വതന്ത്ര ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് രാജ്യമായി പ്രഖ്യാപിച്ചത്. 55ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് രാജ്യം ഇപ്പോള്‍ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്.

ബാര്‍ബഡോസുകാരിയായ ഗായിക റിഹാനയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. തലസ്ഥാനമായ ബ്രിജ്ടൗണില്‍ വെച്ചായിരുന്നു ചടങ്ങ്. നൂറ് കണക്കിനാളുകള്‍ രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുന്ന നിമിഷത്തിന് സാക്ഷികളാവാന്‍ സന്നിഹിതരായിരുന്നു.

എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരനായിരുന്നു ബ്രിട്ടീഷ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തത്. അധികാരക്കൈമാറ്റത്തിന്റെ സൂചകമായി, ബ്രിട്ടീഷ് രാജവാഴ്ചയ്ക്ക അവസാനമായി സല്യൂട്ട് നല്‍കുകയും റോയല്‍ പതാക താഴ്ത്തുകയും റിപ്പബ്ലിക് ബാര്‍ബഡോസിന്റെ പതാക ഉയര്‍ത്തുകയും ചെയ്തു.

Next Story

RELATED STORIES

Share it