Sub Lead

'വിജയം ഉറപ്പുള്ള സീറ്റുകളില്‍ മാത്രം മല്‍സരിക്കുക, വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കരുത്'; ഉവൈസിക്ക് മൗലാന സജ്ജാദ് നുഅ്മാനിയുടെ കത്ത്

യുപി തിരഞ്ഞെടുപ്പില്‍ വിഭാഗീയ ശക്തികള്‍ക്കെതിരായ 'മതേതര വോട്ടുകള്‍' വിഭജിക്കാന്‍ എഐഎംഐഎം സ്ഥാനാര്‍ഥികള്‍ ഇടയാക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന് മൗലാന സജ്ജാദ് നുഅ്മാനി നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

വിജയം ഉറപ്പുള്ള സീറ്റുകളില്‍ മാത്രം മല്‍സരിക്കുക, വോട്ടുകള്‍ ഭിന്നിക്കാന്‍ ഇടയാക്കരുത്; ഉവൈസിക്ക് മൗലാന സജ്ജാദ് നുഅ്മാനിയുടെ കത്ത്
X

ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമാവരുതെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ (എഐഎംപിഎല്‍ബി) മുതിര്‍ന്ന അംഗം മൗലാന ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നുഅ്മാനി, ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഉവൈസിക്ക് തുറന്ന കത്തെഴുതി.

പാര്‍ട്ടി വിജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകളില്‍ മാത്രം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്നാണ് നുഅ്മാനി ഉവൈസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും നിരവധി മുസ് ലിം സംഘടനകളുടെ സുപ്രധാന പദവികള്‍ വഹിക്കുകയും ചെയ്യുന്ന മൗലാന നുഅ്മാനി നിലവില്‍ ആള്‍ ഇന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വര്‍ക്കിങ് കമ്മിറ്റി അംഗമാണ്.

യുപിയില്‍ 100 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് എഐഎംഐഎം പ്രഖ്യാപിച്ചിരിക്കുന്നത്. 2017ല്‍ 35 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി രണ്ട് ലക്ഷം വോട്ടുകള്‍ നേടിയിരുന്നു. യുപി തിരഞ്ഞെടുപ്പില്‍ വിഭാഗീയ ശക്തികള്‍ക്കെതിരായ 'മതേതര വോട്ടുകള്‍' വിഭജിക്കാന്‍ എഐഎംഐഎം സ്ഥാനാര്‍ഥികള്‍ ഇടയാക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന് മൗലാന സജ്ജാദ് നുഅ്മാനി നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

തന്റെ അഭിപ്രായത്തില്‍ വിജയം ഉറപ്പുള്ള സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ മത്സരിക്കാവൂ, ബാക്കിയുള്ള സീറ്റുകളില്‍ (ബിജെപിക്കെതിരെ) സഖ്യത്തിന് ആഹ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

' നിങ്ങള്‍ ഇത് ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ജനപ്രീതിയും ആത്മവിശ്വാസവും വര്‍ധിക്കും, അത് നിങ്ങളുടെ യഥാര്‍ത്ഥ ദൗത്യത്തിന്റെ വിജയമായിരിക്കുമെന്നും മൗലാന തന്റെ കത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it