Sub Lead

അനില്‍ ആന്‍റണിയെ പിന്തുണച്ച് ബിജെപി

അനില്‍ ആന്‍റണിയെ പിന്തുണച്ച് ബിജെപി
X

ന്യൂഡൽഹി: എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ അടക്കമുള്ള പദവി രാജിവച്ചതിന് പിന്നാലെ അനില്‍ ആന്‍റണിയെ പിന്തുണച്ച് ബിജെപി രംഗത്ത്. രാജ്യത്തെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ തുടരാനാവില്ലെന്ന് പാര്‍ട്ടി വക്താവ് ജയ് വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. ശിങ്കിടികളുടെ കൂട്ടമാണ് കോണ്‍ഗ്രസെന്നും ഷെര്‍ഗില്‍ പരിഹസിച്ചു. കോണ്‍ഗ്രസില്‍ നിന്ന് അടുത്തിടെയാണ് ഷെര്‍ഗില്‍ ബിജെപിയില്‍ ചേര്‍ന്നത്.

അതേസമയം, അനിൽ ആന്‍റണിയുടെ രാജിയെ കൂട്ടത്തോടെ സ്വാഗതം ചെയ്തും കൂടുതൽ നടപടി ആവശ്യപ്പട്ടും രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കൾ. ബിബിസി ഡോക്യുമെൻ്ററി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കില്ലെന്ന് പറഞ്ഞ് അനിലിലെ ശശി തരൂരും തള്ളി.

Next Story

RELATED STORIES

Share it