Sub Lead

മുഹമ്മദ് നബിയുടെ 'ഛായാചിത്രം' പ്രദര്‍ശിപ്പിച്ചു; പരാതി നല്‍കിയപ്പോള്‍ മാപ്പുപറഞ്ഞ് ബിബിസി ഹിന്ദി

മുഹമ്മദ് നബിയുടെ ഛായാചിത്രം പ്രദര്‍ശിപ്പിച്ചു; പരാതി നല്‍കിയപ്പോള്‍ മാപ്പുപറഞ്ഞ് ബിബിസി ഹിന്ദി
X

മുംബൈ: പ്രവാചകന്‍ മുഹമ്മദ് നബിയുടേതെന്ന് അവകാശപ്പെട്ട് ഛായാചിത്രം പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ബിബിസി ഹിന്ദി. ഒരു വീഡിയോയ്ക്കിടെ മുഹമ്മദ് നബിയുടെ ചിത്രമെന്ന് അവകാശപ്പെട്ട് പ്രദര്‍ശിപ്പിച്ചതിനെതിരേ റാസ അക്കാദമിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന തഹഫുസ് നമൂസ്-എ റിസാലത്ത് ബോര്‍ഡാണ് മുംബൈ പോലിസ് കമ്മീഷണര്‍ പരം ബിര്‍ സിങിന് പരാതി നല്‍കിയത്.

ബിബിസി ഹിന്ദിക്കെതിരേ നടപടിയെടുക്കണമെന്നായിരുന്നു പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പിന്നാലെ റാസ അക്കാദമി അംഗങ്ങള്‍ മഹാരാഷ്ട്ര മന്ത്രി അസ് ലം ഷെയ്ക്കിനെ സന്ദര്‍ശിക്കുകയും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ (ബിബിസി) ഹിന്ദിക്കെതിരേ നടപടി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് ബിബിസി ഹിന്ദി റാസ അക്കാദമിക്ക് കത്തെഴുതിയത്. റാസ അക്കാദമി ജനറല്‍ സെക്രട്ടറിയും ബോര്‍ഡ് അംഗവുമായ സയീദ് നൂറിക്ക് അയച്ച കത്തില്‍ വീഡിയോ മാറ്റിയതായി ബിബിസി ന്യൂസ് ഹിന്ദി എഡിറ്റര്‍ മുകേഷ് ശര്‍മ വ്യക്തമാക്കി.

എന്തെങ്കിലും കുറ്റത്തിനു കാരണമായതില്‍ ഞങ്ങള്‍ ഖേദിക്കുന്നുവെന്നും എഡിറ്റര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. ബിബിസി ഹിന്ദി ഛായാചിത്രം നീക്കം ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തതിനാല്‍ പരാതി അവസാനിച്ചതായി കത്ത് ലഭിച്ച ശേഷം ബോര്‍ഡ് അറിയിച്ചു.

BBC Hindi Issues Apology For Displaying Portrait Of Prophet Muhammad


Next Story

RELATED STORIES

Share it