- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാമുകനൊപ്പം ഒളിച്ചോടാന്‍ രാത്രി പാര്‍ക്കിലെത്തിയ 17കാരിയെ പീഡനത്തിനിരയാക്കി പോലിസുകാരന്
ഡൂട്ടിയിലുണ്ടായിരുന്ന പവന് പാര്‍ക്കില്‍ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ കാണുകയും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് കാമുകനെ കണ്ടെത്താന്‍ സഹായിക്കാമെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു. തുടര്‍ന്ന് വിജയനഗറിലെ തന്റെ വാടക വീട്ടില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

ബംഗളൂരു: കാമുകനൊപ്പം ഒളിച്ചോടാന്‍ രാത്രി ഒറ്റയ്ക്ക് പാര്‍ക്കിലെത്തിയ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പോലിസുകാരന് അറസ്റ്റില്‍. കാമുകന് വരാതിരുന്നതിനെതുടര്‍ന്ന് പാര്‍ക്കില്‍ ഒറ്റയ്ക്കായ 17കാരിയെ പട്രോളിങിനിറങ്ങിയ പൊലീസുകാരനാണ് പീഡനത്തിന് ഇരയാക്കിയത്. ബംഗളൂരുവിലാണ് സംഭവം.
ഗോവിന്ദരാജ നഗര്‍ പോലിസ് സ്റ്റേഷനിലെ പ്രൊബേഷനറി കോണ്‍സ്റ്റബിള്‍ പവന് ദ്യാവണ്ണനവര്‍ (24) ആണ് പിടിയിലായത്. ജൂലൈ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചാമരാജനഗര്‍ സ്വദേശിയായ 17കാരിയാണ് പീഡനത്തിന് ഇരയായത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗര്‍ സ്വദേശിയായ ആണ്‍കുട്ടിയുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്ന് പോലിസ് പറയുന്നു. ജൂലൈ 27ന് കാമുകനുമൊത്ത് ഒളിച്ചോടാമെന്ന ധാരണയില്‍ പെണ്‍കുട്ടി ബംഗളൂരുവിലെ വിജയ്നഗറിലുള്ള പാര്‍ക്കിലെത്തുകയായിരുന്നു.
എന്നാല്‍ കാമുകന് പാര്‍ക്കില്‍ എത്തിയില്ല. പെണ്‍കുട്ടിയുടെ സന്ദേശങ്ങള്‍ക്കോ, ഫോണ്‍ വിളികള്‍ക്കോ മറുപടിയുമുണ്ടായില്ല. പിന്നാലെ കാമുകന്റെ ഫോണ്‍ സിച്ച് ഓഫ് ആകുകയും ചെയ്തു. പെണ്‍കുട്ടിയുടെ കൈയില്‍ പണമുണ്ടായിരുന്നില്ല. എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ പെണ്‍കുട്ടി പാര്‍ക്കില്‍ ഒറ്റപ്പെട്ടു പോവുകയായിരുന്നു.
ഡൂട്ടിയിലുണ്ടായിരുന്ന പവന് പാര്‍ക്കില്‍ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ കാണുകയും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് കാമുകനെ കണ്ടെത്താന്‍ സഹായിക്കാമെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു.
തുടര്‍ന്ന് വിജയനഗറിലെ തന്റെ വാടക വീട്ടില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിറ്റേദിവസം 500 രൂപ നല്കി പെണ്‍കുട്ടിയെ മെജസ്റ്റിക് ബസ് ടെര്‍മിനലില്‍ കൊണ്ടുവിട്ടു. ബംഗളൂരുവില്‍ നിന്ന് ബസില്‍ കയറിയ പെണ്‍കുട്ടി വീട്ടില്‍ പോകാതെ കാമുകന്റെ വീട്ടിലേക്കാണ് പോയത്.
കാമുകന്റെ പിതാവിനോട് മകനുമായി പ്രണയത്തിലാണെന്നും വീടുവിട്ട് ഇറങ്ങിയെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞതോടെ ഇയാള്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അതിനിടെ പോലിസില്‍ പരാതിപ്പെട്ടിരുന്നു. വനിതാ പോലിസെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
വൈകാതെ പെണ്‍കുട്ടിയുടെ പരാതിയില്‍ പോലിസ് പവനെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് പ്രതി പോലിസ് സേനയില്‍ ചേര്‍ന്നത്. അറസ്റ്റിലായ പോലിസുകാരനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
RELATED STORIES
ഫ്രീഡം ഫ്ലോട്ടില്ല കപ്പൽ ഇസ്രായേൽ റാഞ്ചുന്നതിനു തൊട്ടുമുമ്പുള്ള...
9 Jun 2025 12:04 PM GMTചരക്കു കപ്പലിന് തീപിടിച്ച സംഭവം; കപ്പലിൽ ഉള്ളത് അപകടരമായ വസ്തുക്കൾ
9 Jun 2025 11:06 AM GMTസംസ്ഥാനത്ത് ശക്തമായ കാറ്റിനു സാധ്യത; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ...
9 Jun 2025 10:42 AM GMTകന്നിപ്രസവത്തിലെ നാല് ആൺ കൺമണികൾക്ക് സ്കൂൾ പ്രവേശനം
9 Jun 2025 10:24 AM GMTഫ്രീഡം ഫ്ലോട്ടില്ല കപ്പൽ പിടിച്ചെടുത്ത ഇസ്രായേൽ നടപടി അപലപനീയം:...
9 Jun 2025 9:03 AM GMTചരക്കുകപ്പലിനു തീപിടിച്ച സംഭവം; കടലിൽ ചാടിയ 18 പേരും രക്ഷാബോട്ടുകളിൽ;...
9 Jun 2025 8:48 AM GMT