- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയിലെ കൂട്ടക്കുരുതിയും രക്ഷയ്ക്കെത്തിയില്ല; നെതന്യാഹു പുറത്ത്, ഇസ്രയേല് പ്രധാനമന്ത്രിയായി നെഫ്റ്റലി ബെനറ്റ് അധികാരത്തിലേക്ക്
വിശ്വാസവോട്ടില് പരാജയപ്പെട്ടതോടെയാണ് നെതന്യാഹുവിന്റെ 12 വര്ഷത്തെ ഭരണത്തിന് അന്ത്യമായത്.

തെല് അവീവ്: ഗസയില് സ്ത്രീകളും കുട്ടികളും ഉള്പ്പെടെ നൂറുകണക്കിന് ഫലസ്തീനികളുടെ ജീവന് അപഹരിച്ച വ്യോമാക്രമണത്തിലൂടെ തീവ്രദേശീയത ഉയര്ത്തിവിട്ട് അധികാരത്തില് കടിച്ചുതൂങ്ങാമെന്ന കണക്ക് കൂട്ടല് തെറ്റി. ഇസ്രയേലില് ബെഞ്ചമിന് നെതന്യാഹു യുഗത്തിന് അന്ത്യം.
വിശ്വാസവോട്ടില് പരാജയപ്പെട്ടതോടെയാണ് നെതന്യാഹുവിന്റെ 12 വര്ഷത്തെ ഭരണത്തിന് അന്ത്യമായത്. ഇസ്രായേലില് പ്രതിപക്ഷ കക്ഷികളുടെ പുതിയ സര്ക്കാര് അധികാരം പിടിച്ചു. തീവ്ര ദേശീയവാദിയായ നഫ്റ്റലി ബെനറ്റ് ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രിയാകും.
ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നെതന്യാഹുവിന് ഭരണം നഷ്ടമായത്. 59-60 എന്നിങ്ങനെയാണ് വോട്ട് നില. പുതിയ മന്ത്രിസഭ ഇന്ന് തന്നെ അധികാരമേല്ക്കും. മറ്റൊരു പ്രതിപക്ഷ കക്ഷി നേതാവായ യായിര് ലാപ്പിഡും നഫ്റ്റലി ബെനറ്റും തമ്മിലുള്ള കരാര് പ്രകാരം അധികാത്തിലേറിയാല് ആദ്യ ഊഴം ബെനറ്റിനായിരിക്കും. 2023 സെപ്റ്റംബര് വരെയാകും ബെനറ്റിന്റെ കാലവധി. അത് കഴിഞ്ഞ് ലാപ്പിഡ് ഭരിക്കും. ഇസ്രായേലിന്റെ ചരിത്രത്തില് ആദ്യമായി ഒരു അറബ് പാര്ട്ടി ഭരണസഖ്യത്തില് വരുന്നു എന്നതും പ്രത്യേകതയാണ്. അറബ് കക്ഷിയായ 'റാം' ബെനറ്റ് സര്ക്കാറില് പങ്കാളിയാകും.
വിശ്വാസ വോട്ടെടുപ്പിന് മുമ്പ് തന്നെ ബെഞ്ചമിന് നെതന്യാഹു പരാജയം സമ്മതിച്ചിരുന്നു. സമൂഹ മാധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലും അദ്ദേഹം ജനങ്ങള്ക്ക് നന്ദിയറിയിച്ചു. പരാജയം സമ്മതിച്ചതായി ഇതിനെ നിരീക്ഷകള് വിലയിരുത്തിയിരുന്നു. അധികാരഭ്രഷ്ടനാകുന്നതോടെ അഴിമതി ആരോപണങ്ങളിലടക്കം നെതന്യാഹു നിയമനടപടികള് നേരിടേണ്ടി വരും.
RELATED STORIES
ജഡ്ജിയുടെ ഔദ്യോഗിക വസതിയില് പണം കണ്ടെത്തിയ സംഭവം; റിപോര്ട്ട്...
22 March 2025 9:20 AM GMTഗസയിലെ ഏക കാന്സര് ആശുപത്രിയും തകര്ത്ത് ഇസ്രായേല്
22 March 2025 9:05 AM GMTകെഎസ്ആര്ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്...
22 March 2025 8:46 AM GMTവസ്ത്രം മാറിയെടുക്കാനെത്തിയ പന്ത്രണ്ടുകാരനെ ക്രൂരമായി ആക്രമിച്ച്...
22 March 2025 8:39 AM GMTജിദ്ദ കേരള പൗരാവലി കമ്മ്യൂണിറ്റി ഇഫ്താർ
22 March 2025 8:30 AM GMTആശുപത്രിയില് ആരോഗ്യമന്ത്രി വീണാ ജോര്ജിനെ സ്വീകരിക്കാന് നടത്തിയ...
22 March 2025 7:54 AM GMT