Sub Lead

ലോകത്തിലെ ഭാവിനേതാക്കന്‍മാരുടെ പട്ടികയില്‍ ചന്ദ്രശേഖര്‍ ആസാദും

ദലിത് പ്രക്ഷോഭങ്ങളിലും പൗരത്വ പ്രക്ഷോഭത്തിലും ശ്രദ്ധേയമായ പങ്കുവഹിച്ച ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനാണ്.

ലോകത്തിലെ ഭാവിനേതാക്കന്‍മാരുടെ പട്ടികയില്‍ ചന്ദ്രശേഖര്‍ ആസാദും
X

ന്യൂഡല്‍ഹി: ടൈം മാഗസിന്‍ പുറത്തിറക്കിയ ലോകത്തിലെ ഭാവിനേതാക്കന്‍മാരുടെ പട്ടികയില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും. പട്ടികയിലുള്ള എല്ലാവരും ചരിത്രം സൃഷ്ടിക്കാന്‍ പോവുന്നവരാണെന്നാണ് ടൈം100 എഡിറ്റോറിയല്‍ ഡയറക്ടര്‍ ഡാന്‍ മക്‌സായി പറഞ്ഞത്. രാജ്യത്തെ ദലിത് പ്രക്ഷോഭങ്ങളിലും പൗരത്വ പ്രക്ഷോഭത്തിലും ശ്രദ്ധേയമായ പങ്കുവഹിച്ച ആസാദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനാണ്.

'ഭീം ആര്‍മി നേതാവായ 34 കാരന്‍ ആസാദ് വിദ്യാഭ്യാസത്തിലൂടെ ദലിതരെ ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ സഹായിക്കുന്നതിന് സ്‌കൂളുകള്‍ നടത്തുകയും ജാതി അടിസ്ഥാനമാക്കിയുള്ള ആക്രമത്തിന്റെ ഇരകളെ സംരക്ഷിക്കുന്നതാനായി മോട്ടോര്‍ ബൈക്കുകളിലെ സമരം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുകയും വിവേചനത്തിനെതിരെ പ്രക്ഷുബ്ദമായ സമരം നടത്തുകയും ചെയ്യുന്നു,' ടൈം മാഗസിനില്‍ പറയുന്നു.

ഇന്ത്യന്‍ വംശജരായ 5 പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്. ട്വിറ്റര്‍ അഭിഭാഷക വിജയ ഗഡ്ഡെ, യുകെ ധനമന്ത്രി ഋഷി സുനക്, ഇന്‍സ്റ്റകാര്‍ട്ട് സിഇഒ അപൂര്‍വ മെഹ്ത്ത, ശിഖ ഗുപ്ത, രോഹന്‍ പവുലുരി എന്നിവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടു. ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയും ടൈം മാഗസിന്‍ പുറത്തിറക്കാറുണ്ട്. ഭാവി രൂപപ്പെടുത്താന്‍ ശേഷിയുള്ള 100 നേതാക്കാന്‍മാരിലാണ് ഇന്ത്യന്‍ വംശജരായ 5 പേര്‍ ഉള്‍പ്പെട്ടത്.

Next Story

RELATED STORIES

Share it