Sub Lead

ഹാഥ്‌റസ് സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു: ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ആസാദും

ഹാഥ്‌റസ് സംഭവത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് വീഡിയോ സന്ദേശത്തിലൂടെ ആസാദ് ആവശ്യപ്പെട്ടു.

ഹാഥ്‌റസ് സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു: ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ആസാദും
X

ന്യൂഡല്‍ഹി: യുപിയിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി കൊടിയ പീഡനങ്ങള്‍ക്കൊടുവില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ ഇന്ന് വൈകീട്ട് അഞ്ചിന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്.കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും ജനകീയ കൂട്ടായ്മകളും പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദും പ്രക്ഷോഭ രംഗത്തേക്ക് എത്തുന്നത്. ഹാഥ്‌റസ് സംഭവത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് വീഡിയോ സന്ദേശത്തിലൂടെ ആസാദ് ആവശ്യപ്പെട്ടു.

മോദിയുടെ മൗനം നമ്മുടെ പെണ്‍മക്കളെ അപകടത്തിലാക്കുന്നതാണെന്ന് ആസാദ് പറഞ്ഞു. അദ്ദേഹത്തെ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ച് പാര്‍ലമെന്റിലേക്ക് അയച്ച അതേ ഉത്തര്‍പ്രദേശിലാണ് ഇപ്പോള്‍ ഒരു ദലിത് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയാരിക്കുന്നത്. അവര്‍ കൊല്ലപ്പെട്ടു. അവളുടെ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. മാലിന്യം കത്തിക്കുന്നത് പോലെ അവളുടെ ശവശരീരം കത്തിച്ചു. കടുത്ത മനുഷ്യാവകാശലംഘനം നടന്നിട്ടും പ്രധാനമന്ത്രി ഒരുവാക്ക് പോലും പറഞ്ഞിട്ടില്ലയെന്നും ആസാദ് കുറ്റപ്പെടുത്തി.

അവളുടെയോ അവളുടെ കുടുംബത്തിന്റെയോ നിലവിളി പ്രധാനമന്ത്രിക്ക് കേള്‍ക്കാന്‍ കഴിയില്ല. നിങ്ങള്‍ എത്രകാലം ഇങ്ങനെ മൗനം പാലിക്കും. ഇതിനെല്ലാം നിങ്ങള്‍ ഉത്തരം പറയേണ്ടി വരും. ഇന്നു വൈകീട്ട് അഞ്ചിന് തങ്ങള്‍ ഇന്ത്യാ ഗേറ്റില്‍ എത്തും. നിങ്ങളോട് ഉത്തരം തേടും. നിങ്ങളുടെ നിശബ്ദത ഞങ്ങളുടെ പെണ്‍മക്കള്‍ക്ക് അപകടമാണ്' ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

ഹാഥ്‌റസ് സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച ചന്ദ്രശേഖര്‍ ആസാദിനെ ഉത്തര്‍പ്രദേശ് കസ്റ്റഡിയില്‍ എടുക്കുകയും കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയതിരുന്നു. സഫ്ദര്‍ജങ് ആശുപത്രിയില്‍ മരിച്ച പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ ദില്ലിയില്‍ നിന്നും ഹസ്രത്തിലേക്ക് അനുഗമിക്കവേയായിരുന്നു കസ്റ്റഡിയിലെടുക്കുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി പോലിസ് ഇന്ത്യാ ഗേറ്റിന് മുന്നില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it