Sub Lead

കശ്മീരി വംശജയെ ദേശീയ സാമ്പത്തിക സമിതിയിലേക്ക് നിയമിച്ച് ബൈഡന്‍

കശ്മീരി വംശജയെ ദേശീയ സാമ്പത്തിക സമിതിയിലേക്ക് നിയമിച്ച് ബൈഡന്‍
X

വാഷിങ്ടണ്‍:അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ രൂപീകരിച്ച സാമ്പത്തിക സമിതിയിലേക്ക് ഇന്ത്യന്‍ വംശജയും. കശ്മീരി വംശജയായ സമീറ ഫാസിലിയാണ് ബൈഡന്റെ നാഷണല്‍ ഇക്കണോമിക് കൗണ്‍സിലില്‍ ഇടം നേടിയത്. നാഷണല്‍ ഇക്കണോമിക് കൗണ്‍സിലിന്റെ ഡെപ്യൂട്ടി ഡയറക്ടറായാണ് സമീറ ഫാസിലിയെ നിയമിച്ചിരിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു ബൈഡന്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

ഇതിനുമുമ്പ് ഫെഡറല്‍ റിസര്‍വ് ബാങ്ക് ഓഫ് അറ്റ്‌ലാന്റയുടെ കമ്മ്യൂണിറ്റിയുടെയും സാമ്പത്തിക വികസനത്തിന്റെയും ഡയറക്ടറായി പ്രവര്‍ത്തിച്ചവരികയായിരുന്നു സമീറ ഫാസിലി. നേരത്തെ , വൈറ്റ് ഹൗസിന്റെ ദേശീയ സാമ്പത്തിക കൗണ്‍സിലില്‍ സീനിയര്‍ പോളിസി ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഒബാമയുടെ ഭരണകാലത്ത് ദേശീയ സാമ്പത്തിക കൗണ്‍സിലിന്റെ മുതിര്‍ന്ന നയ ഉപദേഷ്ടാവായും ആഭ്യന്തര ധനകാര്യത്തിലും അന്താരാഷ്ട്ര കാര്യങ്ങളിലും യുഎസ് ട്രഷറി വകുപ്പിലെ മുതിര്‍ന്ന ഉപദേശകനായും സേവനമനുഷ്ഠിച്ചു.

ഹര്‍വാര്‍ഡ് കോളജ്, യേല്‍ ലോ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സമീറ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. യേല്‍ ലോ സ്‌കൂളിന്റെ കമ്മ്യൂണിറ്റി, സാമ്പത്തിക വികസന ക്ലിനിക്കില്‍ അധ്യാപികയായിട്ടായിരുന്നു ജോലി ആരംഭിച്ചത്. യേല്‍ ലോ സ്‌കൂളിലെയും ഹാര്‍വാര്‍ഡ് കോളേജിലെയും ബിരുദധാരിയാണ് ഫാസിലി. കശ്മീരില്‍ ജനിച്ച ഡോക്ടര്‍ ദമ്പതികളായ മുഹമ്മദ് യൂസഫ് ഫാസിലി, റാഫിക ഫാസിലി എന്നിവരുടെ മകളാണ് സമീറ ഫാസിലി. നിലവില്‍ ജോര്‍ജിയയില്‍ ഭര്‍ത്താവും മൂന്ന് മക്കളോടൊപ്പം താമസിക്കുന്നു.

നേരത്തെ കശ്മീര്‍ വംശജയായ ആയിഷ ഷായെ ബൈഡന്‍ ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിലേക്ക് തിരഞ്ഞെടുത്തിരുന്നു. തന്റെ സംഘത്തിലേക്കുള്ള ആയിഷയുടെ സാന്നിദ്ധ്യത്തില്‍ സന്തോഷമുണ്ടെന്ന് ജോ ബൈഡന്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നു. പാട്ണര്‍ഷിപ്പ് മാനേജരുടെ പദവിയാണ് ആയിഷയ്ക്ക് നല്‍കിയിരിക്കുന്നത്. അമേരിക്കന്‍ ജനതയോട് സംവദിക്കതുന്നതിന് വേണ്ടിയാണ് ഒരു മികച്ച ഡിജിറ്റല്‍ സ്ട്രാറ്റജി ടീമിനെ ഉണ്ടാക്കിയെടുക്കുന്നതിലൂടെ ബൈഡന്‍ ലക്ഷ്യമിടുന്നത്. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ബൈഡന്‍ കമല ഹാരിസ് ക്യാംപയിനുകളില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ആയിഷ.




Next Story

RELATED STORIES

Share it