Sub Lead

ഗസയിലെ കൂട്ടക്കുരുതിക്കിടെ ഇസ്രായേലിന് 73.5 കോടി ഡോളറിന്റെ ആയുധം നല്‍കാന്‍ ഒരുങ്ങി യുഎസ്

കിഴക്കന്‍ ജെറുസലേം പരിസരത്ത് നിന്ന് ഫലസ്തീന്‍ നിവാസികളെ ഇസ്രായേല്‍ ആസൂത്രിതമായി പുറത്താക്കിയതിനെതിരേയും ഇസ്‌ലാമിലെ മൂന്നാമത്തെ വിശുദ്ധ ഗേഹമായ അല്‍അഖ്‌സാ പള്ളിയില്‍ തുടര്‍ച്ചയായി അതിക്രമങ്ങള്‍ നടത്തുന്നതിനെതിരേയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയായിരുന്നു ആയുധ വില്‍പ്പനയ്ക്ക് അംഗീകാരം ലഭിച്ചത്.

ഗസയിലെ കൂട്ടക്കുരുതിക്കിടെ ഇസ്രായേലിന് 73.5 കോടി ഡോളറിന്റെ ആയുധം നല്‍കാന്‍ ഒരുങ്ങി യുഎസ്
X

വാഷിങ്ടണ്‍:ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന്റെ പോര്‍വിമാനങ്ങള്‍ ഗസ മുനമ്പില്‍ കൂട്ടക്കുരുതി തുടരുന്നതിനിടെ തെല്‍ അവീവുമായി 73.5 കോടി ഡോളറിന്റെ ആയുധ വില്‍പ്പനയ്ക്ക് ബൈഡന്‍ ഭരണകൂടം അനുമതി നല്‍കിയതായി റിപോര്‍ട്ട്. അക്രമങ്ങള്‍ ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് മെയ് 5നാണ് ആയുധ വില്‍പ്പനയ്ക്ക് അംഗീകാരം നല്‍കിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

കിഴക്കന്‍ ജെറുസലേം പരിസരത്ത് നിന്ന് ഫലസ്തീന്‍ നിവാസികളെ ഇസ്രായേല്‍ ആസൂത്രിതമായി പുറത്താക്കിയതിനെതിരേയും ഇസ്‌ലാമിലെ മൂന്നാമത്തെ വിശുദ്ധ ഗേഹമായ അല്‍അഖ്‌സാ പള്ളിയില്‍ തുടര്‍ച്ചയായി അതിക്രമങ്ങള്‍ നടത്തുന്നതിനെതിരേയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയായിരുന്നു ആയുധ വില്‍പ്പനയ്ക്ക് അംഗീകാരം ലഭിച്ചത്.

ഗസയിലെ വ്യോമാക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ കരാറിന് അംഗീകാരം നല്‍കിയതിനെതിരേ യുഎസ് പ്രസിഡന്റ് ജോ ബിഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കകത്തുനിന്നു പോലും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഉമര്‍ ഉള്‍പ്പെടെയുള്ളവരാണ് ശക്തമായ വിമര്‍ശനവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

മനുഷ്യരാശിക്കെതിരായ അതിക്രമങ്ങള്‍ തങ്ങളുടെ പിന്തുണയോടെയാണ് നടക്കുന്നത് എന്നതിനാല്‍ വില്‍പ്പന പൂര്‍ത്തിയാവാന്‍ പാടില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് ഇതു സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇല്‍ഹാന്‍ ഉമര്‍ പ്രസ്താവിച്ചു.

Next Story

RELATED STORIES

Share it