- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദ്യപിച്ചിരുന്നു, സ്വര്‍ണമോതിരം തട്ടിപ്പറിച്ചു; അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ യാത്ര ചെയ്ത എംഎല്‍എക്കെതിരേ ഗുരുതര ആരോപണങ്ങള്‍
ന്യൂഡല്‍ഹി: ട്രെയിനില്‍ അടിവസ്ത്രം മാത്രം ധരിച്ച് യാത്ര ചെയ്ത എംഎല്‍എ ഗോപാല്‍ മണ്ഡലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഗുരുതര ആരോപണങ്ങളുമായി യാത്രക്കാരന്‍ രംഗത്തത്. എംഎല്‍എക്കൊപ്പം കോച്ചിലുണ്ടായിരുന്നതും എംഎല്‍എയുടെ നടപടി ചോദ്യം ചെയ്തതുമായ യാത്രക്കാരനാണ് ആരോപണവുമായി രംഗത്തെത്തിയത്. എംഎല്‍എ മദ്യപിച്ചിരുന്നെന്നും തന്റെ കൈയിലെ സ്വര്‍ണമോതിരം പിടിച്ചുപറിച്ചെന്നും ഇയാള്‍ ആരോപിച്ചു. ഡല്‍ഹി പോലിസില്‍ എംഎല്‍എക്കെതിരെ യാത്രക്കാരനായ പ്രഹ്ലാദ് പാസ്വാന്‍ പരാതിയും നല്‍കി.
ജെഡിയു എംഎല്‍എയായ ഗോപാല്‍ മണ്ഡല്‍ മദ്യപിച്ച് അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ നടന്നെന്നും ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണമോതിരം തട്ടിപ്പറിച്ച് അപമര്യാദയായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. ഡല്‍ഹി റെയില്‍ സ്‌റ്റേഷന്‍ പോലിസിലാണ് പരാതി നല്‍കിയത്. പട്‌നദില്ലി തേജസ് രാജധാനി എക്‌സ്പ്രസിലെ എസി കമ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം.
സ്ത്രീകളടക്കം യാത്ര ചെയ്തിരുന്ന കമ്പാര്‍ട്ട്‌മെന്റിലായിരുന്നു എംഎല്‍എ അപമര്യാധയായി പെരുമാറിയത്. നടപടി ചോദ്യം ചെയ്തവര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയെന്നും പരാതിയുണ്ട്. അടിവസ്ത്രം ധരിച്ച് ട്രെയിനുള്ളില്‍ നില്‍ക്കുന്ന എംഎല്‍എയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേസമയം യാത്ര ചെയ്യുന്ന സമയത്ത് വയറിന് അസ്വസ്ഥത തോന്നിയത് കൊണ്ടാണ് അത്തരത്തില്‍ വസ്ത്രം ധരിച്ചതെന്ന് വിശദീകരിച്ച് ഗോപാല്‍ മണ്ഡല്‍ രംഗത്തെത്തി.
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'മുനമ്പത്തെ ഭൂമി വഖ്ഫ് തന്നെ, ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല';...
5 Nov 2024 6:48 AM GMT