Sub Lead

പക്ഷിപ്പനി: നെടുമുടിയിലും കരുവാറ്റയിലുമായി ഇന്ന് 15655 താറാവുകളെക്കൂടി കൊന്നു

മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ നേതൃത്വത്തിലായിരുന്നു നടപടി.ഇതോടെ രോഗവ്യാപനം പ്രതിരോധിക്കുന്നതിനായി ഈ മേഖലകളില്‍ കൊന്ന താറാവുകളുടെ എണ്ണം 17,677 ആയി.

പക്ഷിപ്പനി: നെടുമുടിയിലും കരുവാറ്റയിലുമായി ഇന്ന് 15655 താറാവുകളെക്കൂടി കൊന്നു
X

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമുടി, കരുവാറ്റ പഞ്ചായത്തുകളിലെ 15,655 താറാവുകളെക്കൂടി ഇന്ന് കൊന്നു. മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ നേതൃത്വത്തിലായിരുന്നു നടപടി.ഇതോടെ രോഗവ്യാപനം പ്രതിരോധിക്കുന്നതിനായി ഈ മേഖലകളില്‍ കൊന്ന താറാവുകളുടെ എണ്ണം 17,677 ആയി.

നെടുമുടി പഞ്ചായത്തിലെ 4, 12, 15 വാര്‍ഡുകളിലും കരുവാറ്റയിലെ ഒന്നാം വാര്‍ഡിലും കൊല്ലുന്ന താറാവുകളെ കത്തിക്കുന്ന നടപടികള്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടന്നുവരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സമീപ മേഖലകളിലും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it