- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭാരത് രത്ന ജേതാവ് ബിസ്മില്ലാ ഖാന്റെ യുപിയിലെ വീട് പൊളിച്ചുമാറ്റി
സാമ്പത്തിക പ്രശ്‌നം കാരണമാണ് വീട് പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചതെന്നു പേരക്കുട്ടികളില്‍ ഒരാളായ സൂഫി പറഞ്ഞു. വീട് പൊളിച്ച സ്ഥലത്ത് മൂൂന്ന് നിലകളുള്ള വാണിജ്യ അപ്പാര്‍ട്ട്‌മെന്റ് നിര്‍മിക്കും. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ബിസ്മില്ലാ ഖാന്റെ മ്യൂസിയം ഉണ്ടാവും. അദ്ദേഹത്തിന്റെ സ്വകാര്യ വസ്തുക്കളും പുരസ്‌കാരങ്ങളും അഭിനന്ദനങ്ങളുമായി ബന്ധപ്പെട്ടവയെല്ലാം ഈ മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാരണസി: ഭാരത് രത്‌ന ജേതാവും ഷെഹനായി മാന്ത്രികനുമായിരുന്ന ഉസ്താദ് ബിസ്മില്ലാ ഖാന്റെ ഉത്തര്‍പ്രദേശിലുള്ള വീട് തകര്‍ത്തു. വരാണസി ബെനിയാ ബാഗിലെ വീടാണ് മൂന്നുനില വ്യാപാര സമുച്ഛയം നിര്‍മിക്കാന്‍ വേണ്ടി പൊളിച്ചുമാറ്റിയത്. 1936ലാണ് ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഈ വീട് വാങ്ങിയത്. അദ്ദേഹം ജീവിതകാലം മുഴുവന്‍ ജീവിച്ചത് ഇവിടെയാണ്. യുഎസില്‍ സ്ഥിരതാമസമാക്കാന്‍ ശിഷ്യന്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പോലും നിരസിച്ചാണ് അദ്ദേഹം ഇവിടെ താമസിച്ചിരുന്നത്. ആഗസ്ത് 21ന് ബിസ്മില്ലാ ഖാന്റെ 14ാം ചരമവാര്‍ഷികം നടക്കാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് വീട് പൊളി തുടങ്ങിയത്. ബിസ്മില്ലാ ഖാന്റെ പേരക്കുട്ടികളുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ വീടുള്ളത്. സാമ്പത്തിക പ്രശ്‌നം കാരണമാണ് വീട് പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചതെന്നു പേരക്കുട്ടികളില്‍ ഒരാളായ സൂഫി പറഞ്ഞു. വീട് പൊളിച്ച സ്ഥലത്ത് മൂൂന്ന് നിലകളുള്ള വാണിജ്യ അപ്പാര്‍ട്ട്‌മെന്റ് നിര്‍മിക്കും. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ബിസ്മില്ലാ ഖാന്റെ മ്യൂസിയം ഉണ്ടാവും. അദ്ദേഹത്തിന്റെ സ്വകാര്യ വസ്തുക്കളും പുരസ്‌കാരങ്ങളും അഭിനന്ദനങ്ങളുമായി ബന്ധപ്പെട്ടവയെല്ലാം ഈ മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിസ്മില്ലാ ഖാന്റെ വീട് പൊളിച്ചുമാറ്റിയ വിവരം അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് ഖാന്റെ ശിഷ്യനും വളര്‍ത്തുമകളുമായ ഗായിക സോമാ ഘോഷ് പറഞ്ഞു. ബാബ(ഖാന്‍)യുടെ മുറി പൊളിച്ചുമാറ്റിയതും അദ്ദേഹത്തിന്റെ സാധനങ്ങള്‍ ഒഴിവാക്കിയതും അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇത് ഒരു മുറി മാത്രമല്ല, സംഗീത പ്രേമികളുടെ ആരാധനാലയമായിരുന്നു. ഇതൊരു പാരമ്പര്യമാണ്, ഇത് സംരക്ഷിക്കാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഷെഹനായി സംഗീതത്തിലൂടെ ലോകപ്രശസ്തനായ ഉസ്താദ് ബിസ്മില്ലാ ഖാന് 2001ലാണ് രാജ്യം ഭാരത് രത്ന നല്‍കി ആദരിച്ചത്. 2006ലാണ് ബിസ്മില്ലാ ഖാന്‍ വിടപറഞ്ഞത്. 1947 ആഗസ്ത് 15ന് ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ബിസ്മില്ലാ ഖാന്‍ ഷെഹ്നായി സംഗീതം ആലപിച്ച് ചരിത്രത്തിന്റെ ഭാഗമായിരുന്നു. 2017 ജനുവരിയില്‍, വെള്ളിയില്‍ നിര്‍മിച്ച മൂന്നെണ്ണം ഉള്‍പ്പെടെ നാല് ഷെഹനായികള്‍ പേരമകന്‍ മോഷ്ടിച്ച് പ്രദേശത്തെ ജ്വല്ലറികള്‍ക്ക് 17,000 രൂപയ്ക്ക് വിറ്റിരുന്നു. തുടര്‍ന്ന് ഉത്തര്‍പ്രദേശ് എസ്ടിഎഫ് പേരമകനെയും രണ്ട് ജ്വല്ലറിക ഉടമകളെയും അറസ്റ്റ് ചെയ്യുകയും ഉരുക്കിയ വെള്ളി കണ്ടെടുക്കുകയും ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവു, ആര്‍ജെഡി നേതാവ് ലാലു പ്രസാദ്, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ എന്നിവര്‍ നല്‍കിയതാണ് വെള്ളി ഷെഹനായി.
അതിനിടെ, ഉസ്താദ് ബിസ്മില്ല ഖാന്‍ എല്ലാ ദിവസവും പരിശീലനം നടത്തിയിരുന്ന വീടും മുറിയും ഉള്‍പ്പെടുന്ന സ്ഥലം സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് സമാജ്വാദി പാര്‍ട്ടി മേധാവിയും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
Bismillah Khan's house being demolished in UP
RELATED STORIES
മുസ്ലിം വിദ്യാര്ഥികള്ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്ക്കാന് സംഘ്പരിവാര് നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്മന്പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര് 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്ദേശം തള്ളാന് പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMT