Sub Lead

കുഴല്‍പ്പണ കവര്‍ച്ചാകേസിനെ ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു

കുഴല്‍പ്പണ കവര്‍ച്ചാകേസിനെ ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് കുത്തേറ്റു
X

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനിടെ ബിജെപിക്കു വേണ്ടി കൊണ്ടുവന്ന കുഴല്‍പ്പണം കൊടകരയില്‍ കവര്‍ച്ച ചെയ്ത സംഭവത്തെ കുറിച്ചുള്ള വാക്കുതര്‍ക്കത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഒരു ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. തൃശൂര്‍ വാടാനപ്പള്ളിയില്‍ തൃത്തല്ലൂര്‍ ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി പ്രവര്‍ത്തകനായ വാടാനപ്പള്ളി ബീച്ച് സ്വദേശി കെ എച്ച് ഹിരണിനാണ് കുത്തേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടികളുടെ കുഴല്‍പ്പണം കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന നിഗമനത്തില്‍ അന്വേഷണം പുരോഗമിക്കുകയും സംസ്ഥാന നേതാക്കളെ വരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ എതിര്‍ത്തും അനുകൂലിച്ചും ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ചേരി തിരിഞ്ഞ് സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് തര്‍ക്കം തുടങ്ങിയത്. ഇത് മര്‍ദ്ദനത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു.

അതിനിടെ, കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീഷിനെ നാളെ ചോദ്യം ചെയ്യും. രാവിലെ 10നു തൃശൂര്‍ പോലിസ് ക്ലബില്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണവുമായെത്തിയ ധര്‍മ്മരാജന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് തൃശൂരില്‍ ഹോട്ടല്‍ മുറി എടുത്തുനല്‍കിയത് സതീഷാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.

കോഴിക്കോട് നിന്ന് മൂന്നരക്കോടി കുഴല്‍പ്പണവുമായി വന്ന ധര്‍മ്മരാജനും സംഘത്തിനും തൃശൂര്‍ നാഷനല്‍ ഹോട്ടലില്‍ താമസമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്നാണ് ഹോട്ടല്‍ ജീവനക്കാരന്‍ വ്യക്തമാക്കിയിരുന്നു. വൈകീട്ട് ഏഴിനു ശേഷമാണ് മുറിയെടുത്തതെന്നും 12ഓടെ രണ്ട് വാഹനങ്ങളിലായെത്തിയ സംഘം 215, 216 നമ്പര്‍ മുറികളില്‍ താമസിച്ചെന്നുമായിരുന്നു ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞത്. പുലര്‍ച്ചയോടെ ആലപ്പുഴയിലേക്ക് പുറപ്പെട്ട സംഘത്തെ കൊടകരയില്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ച ചെയ്യുകയായിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറവില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ കള്ളപ്പണം കടത്തിയതായി സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലിസ് മേധാവിക്കും ഉള്‍പ്പെടെ മറ്റൊരു പരാതിയും ലഭിച്ചിരുന്നു.

BJP activists clash over money laundering case; One was stabbed



Next Story

RELATED STORIES

Share it