- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മന്ത്രി സുധാകരന്‍ സുന്നത്ത് നടത്തി മതം മാറണം, അല്ലെങ്കില്‍ പാക്കിസ്താനിലേക്ക് കുടി മാറണം; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍

തൃശൂര്‍: പൊതുമരാമത്ത് മന്ത്രി ജി സുധകരനെതിരേ കടുത്ത വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ രംഗത്ത്. മന്ത്രി സുധാകരന്‍ സുന്നത്ത് നടത്തി മതം മാറണമെന്നും അല്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് കുടി മാറണമെന്നുമാണ് ഫേസ് ബുക്കിലൂടെ അദ്ദേഹം പറയുന്നത്. നേരത്തേ ചലച്ചിത്ര സംവിധായകന്‍ കമലിനെ പാകിസ്താനിലേക്ക് അയക്കണം തുടങ്ങിയ വിദ്വേഷ പരാമര്‍ശങ്ങളും ഗോപാലകൃഷ്ണന്‍ നടത്തിയിരുന്നു.
ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മന്ത്രി സുധാകരന്‍ സുന്നത്ത് നടത്തി മതം മാറണം. അല്ലെങ്കില്‍ പാക്കിസ്താനിലേക്ക് കുടി മാറണം. ഹിന്ദുമതം ആനാകര്‍ഷകമെന്നും കരുണയും സ്‌നേഹവും ഇസ് ലാം മതത്തില്‍ മാത്രമാണന്നും പ്രഖ്യാപിച്ച മന്ത്രി സുധാകരന്‍ ഒന്നുകില്‍ ഇസ് ലാം ആകണം. അല്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവച്ച് പാകിസ്താനിലേക്ക് വണ്ടി കയറണം. ഇന്ത്യന്‍ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിയുടെ പ്രഖ്യാപനം ഭരണഘടന വിരുദ്ധവും ഹിന്ദുക്കളെയും ഹിന്ദു മതത്തെയും അവഹേളിക്കലും അവമതിക്കലുമാണ്. ജി സുധാകരന്‍ എന്ന് പറയുന്നതിനേക്കാള്‍ ഇയാള്‍ക്ക് യോഗ്യത കിട്ടുക തൊപ്പിയിട്ട സുധാകരന്‍ എന്ന് പറയുന്നതായിരിക്കും. സുധാകരന് ഹിന്ദു മതത്തെ തെറി വിളിക്കാനുള്ള സ്വാതന്ത്യം ഹിന്ദുമതം നല്‍കുന്നുണ്ട്. പക്ഷേ, ഒരു വാക്ക് മറ്റ് ഏതെങ്കിലും മതത്തെ കുറിച്ച് മോശമായി പറയാന്‍ സുധാകരന് ധൈര്യമുണ്ടോ?. പറഞ്ഞാല്‍ സുധാകരന്റെ കൈവെട്ടും അല്ലെങ്കില്‍ മീശ പറിക്കും. ഇവരെയാണ് സമാധാനത്തിന്റേയും ശാന്തിയുടേയും ഉസ്താദുക്കള്‍ എന്ന് സുധാകരന്‍ ഉദ്‌ഘോഷിക്കുന്നത്. അതിന് വിരോധമില്ല സുധാകരന് സ്വാതന്ത്യമുണ്ട്. അതിന് മുമ്പ് മക്കളുടെയും മരുമക്കളുടെയും പേരില്‍ സുധാകരന്‍ ഹിന്ദു മതത്തിന്റെ പേരില്‍ മേടിച്ച സൗജന്യം ത്യജിക്കാന്‍ തയ്യാറാകണം. 2035 ആവുമ്പോഴേക്കും ലോകത്തും പ്രത്യേകിച്ച് കേരളത്തിലും മുസ് ലിം ഭുരിപക്ഷവും ഹിന്ദുക്കള്‍ ന്യൂനപക്ഷവുമാകുമെന്ന സന്തോഷത്തിലാണ് സുധാകരന്‍. 2035 വരെ ഭൂരിപക്ഷമാവാന്‍ സുധാകരന്‍ കാത്തിരിക്കേണ്ടതില്ല, അതിന് മുമ്പ് ഭുരിപക്ഷമുള്ള പാകിസ്താനിലോ മറ്റ് ഇസ് ലാം രാജ്യങ്ങളിലേക്കോ സുധാകരന്‍ കുടിയേറുന്നതാണ് നല്ലത്. മുടിയനായ പുത്രന്‍ എന്ന് കേട്ടിട്ടുണ്ട്, മുടിയനായ ഹിന്ദു മന്ത്രി എന്നത് സുധാകരന് മാത്രം ചേരുന്നതാണ്. സുധാകരന് കവിത വശമുള്ളത് കൊണ്ട് സുന്നത്ത് കഴിഞ്ഞ് തൊപ്പി ഇട്ടാല്‍ കൂടുതല്‍ ഗുണം ഇസ് ലാം മതത്തിനെങ്കിലും കിട്ടും. ഇത്രയേറെ ശാന്തിയും സമാധാനവും കരുണയും പ്രദാനം ചെയ്യുന്ന ഇസ് ലാം മതത്തെ പറ്റുമെങ്കില്‍ കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയെ ഒന്ന് പഠിപ്പിച്ചിരുന്നങ്കില്‍ ടിയാന്‍മെന്‍ സ്‌ക്വയര്‍ ഇനി ഉണ്ടാവില്ലെന്ന് ലോകത്തിന് ആശ്വസിക്കാമായിരുന്നു. അതുകൊണ്ട് പ്രിയ സഖാവേ ഒരു അപേക്ഷ, ഈ കരുണയില്ലാത്ത ഹിന്ദുമതത്തില്‍ നിന്ന് നിങ്ങള്‍ ഒന്ന് പോയി തരുമോ? കരുണയില്ലാത്ത ഹിന്ദുമതം ഇങ്ങനെ നിലനില്‍ക്കാന്‍ താങ്കളെ പോലുള്ളവര്‍ മതം മാറി കരുണ കാണിക്കണമെന്ന് അപേക്ഷിക്കുന്നു.
BJP leader Adv. B Gopalakrishnan against minister G Sudhakaran
RELATED STORIES
കൊല്ലത്ത് യുവതി മരിച്ചത് ഫ്രിഡ്ജില് വച്ച ചൂരക്കറി കഴിച്ചത് കാരണം...
23 May 2025 3:10 PM GMTകണ്ണൂര് ചെങ്കല്പ്പണയില് മണ്ണിടിച്ചില്; അസം സ്വദേശി മരിച്ചു
23 May 2025 2:48 PM GMTകോവിഡ് വര്ധിക്കുന്നു: ജില്ലകള് നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി...
23 May 2025 2:33 PM GMTഭിക്ഷാപാത്രവുമായി സമരം നടത്തിയ മറിയക്കുട്ടി ബിജെപിയില് ചേര്ന്നു
23 May 2025 2:29 PM GMTഹജ്ജ്-2025: വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പര് 3911 വരെയുള്ളവര്...
23 May 2025 1:16 PM GMT13 വയസുകാരിയെ പിതാവ് പീഡിപ്പിച്ചതായി പരാതി
23 May 2025 11:24 AM GMT