Sub Lead

ബംഗാളില്‍ കശ്മീരികള്‍ ദുരൂഹ ഉപകരണം സ്ഥാപിച്ചെന്ന് സുവേന്ദു അധികാരി; മധ്യപ്രദേശുകാര്‍ സ്ഥാപിച്ച ജിയോ വിഫി ആന്റിനയെന്ന് പോലിസ്

ബംഗാളില്‍ കശ്മീരികള്‍ ദുരൂഹ ഉപകരണം സ്ഥാപിച്ചെന്ന് സുവേന്ദു അധികാരി; മധ്യപ്രദേശുകാര്‍ സ്ഥാപിച്ച ജിയോ വിഫി ആന്റിനയെന്ന് പോലിസ്
X

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബരുയിപൂരില്‍ രണ്ട് കശ്മീരികള്‍ അത്യാധുനിക വയര്‍ലെസ് സംവിധാനം സ്ഥാപിച്ചെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ഉപകരണത്തിന്റെ ഒരു ചിത്രവും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ദേശീയ അന്വേഷണ ഏജന്‍സി വിഷയത്തില്‍ ഇടപെടണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു. സുവേന്ദുവിന്റെ ആരോപണം വന്നതോടെ ബംഗാള്‍ പോലിസ് വിഷയത്തില്‍ അന്വേഷണം നടത്തി. ആരോപണം തെറ്റാണെന്നും സുവേന്ദു പ്രചരിപ്പിച്ച കാര്യം ഒരു ജിയോ ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ ആന്റിനയാണെന്നും പോലിസ് വ്യക്തമാക്കി.

മധ്യപ്രദേശ് സ്വദേശികളായ ഒരു ഹിന്ദു യുവാവും മുസ്‌ലിം യുവാവും താമസിക്കുന്ന കെട്ടിടത്തിലാണ് നാനോ ബീം 2എസി വയര്‍ലെസ് നെറ്റ് വര്‍ക്ക് ബ്രിഡ്ജ് എന്ന സ്ഥാപിച്ചിരുന്നതെന്നും പോലിസ് വിശദീകരിച്ചു. '' ആരോപണം അന്വേഷിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള ഒരു ഹിന്ദു യുവാവും മുസ്‌ലിം യുവാവുമാണ് വാടകയ്ക്ക് താമസിക്കുന്നത്. രണ്ടുപേരും എഞ്ചിനീയര്‍മാരാണ്. പശ്ചിമബംഗാളില്‍ മല്‍സ്യക്കൃഷി ചെയ്യുന്നതിനാണ് അവര്‍ വന്നിരിക്കുന്നത്. സംശയിക്കാനൊന്നുമില്ല.''-ബരുയിപൂര്‍ പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it