Sub Lead

കൊവിഡിനെ തടയാന്‍ പശു മൂത്രം എങ്ങനെ കുടിക്കണം; വീഡിയോയുമായി ബിജെപി എംഎല്‍എ

കൊവിഡിനെ തടയാന്‍ പശു മൂത്രം എങ്ങനെ കുടിക്കണം; വീഡിയോയുമായി ബിജെപി എംഎല്‍എ
X

ലഖ്‌നൗ: കൊവിഡ് വ്യാപനം തടയാന്‍ പശുമൂത്രം കുടിക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. മറ്റുള്ളവരോട് പശുമൂത്രം കുടിക്കാന്‍ പറഞ്ഞ അദ്ദേഹം പശുമൂത്രം കുടിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിക്കുന്ന വീഡിയോയും പുറത്തുവിട്ടു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ബെയ്രിയയില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്. രാജ്യത്ത് കൊവിഡ് -19 കേസുകള്‍ വന്‍ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കെയാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ ഒരു എംഎല്‍എ തന്നെ ജനങ്ങളോട് പശു മൂത്രം കുടിക്കാന്‍ ആഹ്വാനം ചെയ്തത്. പശുവിന്റെ മൂത്രം എങ്ങനെയാണ് കൃത്യമായി എടുക്കുന്നതെന്നും സുരേന്ദ്ര സിങ് വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി 18 മണിക്കൂര്‍ ജോലി ചെയ്തിട്ടും തന്റെ ആരോഗ്യത്തിന്റെ രഹസ്യം പശു മൂത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

താന്‍ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല, പശു മൂത്രത്തില്‍ പൂര്‍ണമായും വിശ്വാസമുണ്ടെന്നും സുരേന്ദ്ര സിങ് പ്രസ്താവിച്ചു. രാവിലെ ഒഴിഞ്ഞ വയറ്റിലാണ് പശു മൂത്രം കഴിക്കേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിന്റെ രണ്ടോ മൂന്നോ ടീസ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി കുടിക്കണം. പശു മൂത്രം കുടിച്ച ശേഷം ഒരു മുന്‍കരുതലെന്ന നിലയില്‍ അടുത്ത അരമണിക്കൂറോളം ഒന്നും കഴിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനു മാത്രമല്ല, പശു മൂത്രം പല രോഗങ്ങള്‍ക്കും, പ്രത്യേകിച്ച് ഹൃദ്രോഗങ്ങള്‍ക്ക് മികച്ച മരുന്നാണെന്നും സുരേന്ദ്ര സിങ് അവകാശപ്പെട്ടു.

പതഞ്ജലിയുടെ പശു മൂത്രം നേരിട്ട് സ്രോതസ്സ് ചെയ്യുന്നത് ബുദ്ധിമുട്ടാണെങ്കില്‍ നല്ല ആരോഗ്യം നിലനിര്‍ത്താന്‍ വറുത്ത മഞ്ഞള്‍പ്പൊടി ഉപയോഗിക്കണമെന്നും സുരേന്ദ്ര സിങ് നിര്‍ദേശിച്ചു.

BJP MLA recommends drinking cow urine to stop Covid spread, demonstrates on camera

Next Story

RELATED STORIES

Share it