Sub Lead

സീലംപൂരിലെ കൊലപാതകത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിച്ചെന്ന് റിപോര്‍ട്ട്

സീലംപൂരിലെ കൊലപാതകത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിച്ചെന്ന് റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സീലംപൂരില്‍ കുനാല്‍ എന്ന പതിനേഴുകാരനെ ഗുണ്ടാസംഘം കുത്തിക്കൊന്ന സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമിച്ചെന്ന് പൗരാവകാശ സംഘടനയായ ജനഹസ്താക്ഷേപിന്റെ റിപോര്‍ട്ട്. ഏപ്രില്‍ പതിനേഴിനാണ് കുനാലിനെ ചിലര്‍ കുത്തിക്കൊന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായതെന്ന് ജനഹസ്താക്ഷേപിന്റെ റിപോര്‍ട്ട് പറയുന്നു. എന്നാല്‍, ബിജെപിയും ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും ഈ കൊലപാതകത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം നടത്തി. ''ഹിന്ദുക്കള്‍ നാടു വിടുകയാണ്, മോദി സഹായിക്കണം, യോഗി സഹായിക്കണം'' തുടങ്ങിയ പോസ്റ്ററുകള്‍ ഹിന്ദുത്വര്‍ പ്രദേശത്ത് പതിച്ചു. ന്യൂനപക്ഷങ്ങളുടെ ആക്രമണത്തിന് ഹിന്ദുക്കള്‍ ഇരയാവുന്നു എന്ന രീതിയിലാണ് കാംപയിന്‍ നടന്നത്.

'' കൊലപാതകം നടന്ന അടുത്ത ദിവസം തന്നെ ബിജെപി നേതാവ് ജയ് ഭഗ്‌വാന്‍ ഗോയല്‍ പ്രദേശത്ത് പ്രകോപനപരമായ പ്രകടനം നടത്തി. മുസ്‌ലിംകളില്‍ നിന്ന് ഹിന്ദുക്കള്‍ക്ക് സംരക്ഷണം വേണമെന്നും ഗോയല്‍ ആവശ്യപ്പെട്ടു.''- റിപോര്‍ട്ട് പറയുന്നു. ദരിദ്രരായ ഹിന്ദുക്കളും മുസ്‌ലിംകളും ഇടകലര്‍ന്നു ജീവിക്കുന്ന പ്രദേശമാണിതെന്ന് പ്രദേശത്തെ അഭിഭാഷകനായ സുഭാഷ് പാല്‍ ജനഹസ്താക്ഷേപിന്റെ വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞു. '' ബിജെപിയുടെ അധികാരത്തിലേക്കുള്ള ഉയര്‍ച്ചയോടെ പ്രദേശത്ത് വര്‍ഗീയവല്‍ക്കരണവും ശക്തമായി.''-സുഭാഷ് പാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it