- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൗ ജിഹാദ് നിയമം കൂടുതല്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കാനൊരുങ്ങി ബിജെപി
വിഷയത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിഞ്ഞ ദിവസം 104 മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ കത്തെഴുതിയിരുന്നു. ഉത്തര്‍പ്രദേശ് വെറുപ്പിന്റെയും വിഭാഗീയതയുടേയും രാഷ്ട്രീയത്തിന്റെ കേന്ദ്രമായി മാറിയെന്ന് ശിവശങ്കര്‍ മേനോന്‍, ടികെ നായര്‍, നിരുപമ റാവു എന്നിവര്‍ കത്തില്‍ കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: ലൗ ജിഹാദ് നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോഴും നിയമം കൂടുതല്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ ഉറച്ച് ബിജെപി. യുപി, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ക്ക് പുറമെ ഹരിയാനയും കര്‍ണാടകയും ലവ് ജിഹാദ് നിയമം നടപ്പാക്കാനൊരുങ്ങുകയാണ്.
ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇത് വരെ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 54 മുസ്‌ലിം യുവാക്കളെ ജയിലാക്കുകയും ചെയ്തിട്ടുണ്ട്. 31 പേരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് യുപി പൊലീസ് പറയുന്നു. എന്നാല്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ മാത്രമാണ് സ്ത്രീകള്‍ പരാതിക്കാരായിട്ടുള്ളത്. ബാക്കി മുഴുവന്‍ കേസുകളിലും ബന്ധുക്കളുടെ പരാതിയിലാണ് പോലിസ് നടപടി.
എന്നാല്‍ നിയമം വ്യക്തി സ്വാതന്ത്രത്തിനും ലിംഗ സമത്വത്തിനുമെതിരാണെന്നാണ് ഉയരുന്ന വിമര്‍ശനം. വിഷയത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കഴിഞ്ഞ ദിവസം 104 മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ കത്തെഴുതിയിരുന്നു.
ഉത്തര്‍പ്രദേശ് വെറുപ്പിന്റെയും വിഭാഗീയതയുടേയും രാഷ്ട്രീയത്തിന്റെ കേന്ദ്രമായി മാറിയെന്ന് ശിവശങ്കര്‍ മേനോന്‍, ടികെ നായര്‍, നിരുപമ റാവു എന്നിവര്‍ കത്തില്‍ കുറ്റപ്പെടുത്തി. നിയമത്തിനെതിരെ സുപ്രീംകോടതിയിലും ഹര്‍ജികള്‍ എത്തിയിട്ടുണ്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 അനുസരിച്ച് മതം മാറാനുള്ള സ്വാതന്ത്രം പൗരനുണ്ട് പുതിയ നിയമം ഇത് ഇല്ലാതാക്കുന്നുവെന്ന് ഹര്‍ജികള്‍ ആരോപിക്കുന്നു.
ഹര്‍ജികള്‍ എല്ലാം ജനുവരി ആറിന് സുപ്രീംകോടതി പരിഗണിച്ചേക്കും. പ്രതിഷേധം വര്‍ധിക്കുമ്പോഴും സിഎഎക്ക് പിന്നാലെ ലവ് ജിഹാദ് നിയമവും ഉയര്‍ത്തിക്കൊണ്ടു വരുകയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും.
RELATED STORIES
അന്റാര്‍ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില്‍ ദമ്പതികള്‍ വഴിമാറാന്‍...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന്‍ പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില്‍ സ്വര്‍ണ നാവുള്ള മമ്മികള്‍ കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT