- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭാ തിരഞ്ഞെടുപ്പ്: അഞ്ചിടങ്ങളില്‍ ബിജെപി 'തുടച്ചുനീക്കപ്പെടും'; ഡിബി ലൈവ് പ്രീ പോള്‍ ഫലങ്ങള്‍
അടുത്ത മാസത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരുന്ന ഉത്തര്‍പ്രദേശ് പ്രദേശ്, ഗോവ, മിസോറാം, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്നാണ് ഡിബി ലൈവ് അഭിപ്രായ വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ന്യൂഡല്‍ഹി: ബിജെപിയുടെ അകം കലങ്ങി മറിയുകയാണ്. ഇക്കഴിഞ്ഞ മാസങ്ങളില്‍ അതിന്റെ നാലു മുഖ്യമന്ത്രിമാരാണ് പദവി രാജിവച്ചൊഴിഞ്ഞത്. ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയെന്ന് അറിയപ്പെടുന്ന ബിജെപിക്ക് മികച്ച അടിത്തറയുള്ള ഗുജറാത്തിലാണ് ഏറ്റവും ഒടുവിലായി വിജയ് രൂപാനിയെന്ന ബിജെപി മുഖ്യമന്ത്രി പദവി രാജിവച്ചത്.
ആവശ്യത്തില്‍ അധികം പണവും പേശീബലവുമായി സര്‍വ്വസന്നാഹങ്ങളുമായി പശ്ചിമബംഗാളില്‍ മല്‍സരിച്ചെങ്കിലും നിലം തൊടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ച്ചയായ മൂന്നാം തവണയും മമതാ ബാനര്‍ജിയെ അധികാരമേല്‍പ്പിച്ചാണ് പശ്ചിമബംഗാള്‍ ജനത ബിജെപിയെ നാണം കെടുത്തിയത്.കഴിഞ്ഞ വര്‍ഷം നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ബിഹാറില്‍ മാത്രമാണ് ബിജെപി നേരിയ മാര്‍ജിനില്‍ ജയിച്ച് കയറിയത്. അതുതന്നെ ഉദ്യോഗസ്ഥരുടെ 'കളി' വേണ്ടുവോളം ഉണ്ടായിരുന്നതായി ആരോപണമുയരുകയും ചെയ്തിരുന്നു.
അടുത്ത മാസത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരുന്ന ഉത്തര്‍പ്രദേശ് പ്രദേശ്, ഗോവ, മിസോറാം, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ ബിജെപി തുടച്ചുനീക്കപ്പെടുമെന്നാണ് ഡിബി ലൈവ് അഭിപ്രായ വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നാലെണ്ണവും നിലവില്‍ ബിജെപിയാണ് ഭരിക്കുന്നത്. ഇവിടെങ്ങളിലൊക്കെയും കടുത്ത ഭരണവിരുദ്ധ വികാരമാണ് അലയടിക്കുന്നതെന്നും 'കാര്യങ്ങള്‍ കൈവിട്ടുപോയെന്നും' പ്രീപോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു.
ഉത്തരാഖണ്ഡ്
70 സീറ്റുകള്‍ ഉള്ള ഉത്തരാഖണ്ഡില്‍ നിലവില്‍ ബിജെപി ഭരണത്തിന് കീഴിലാണ്. മുഖ്യമന്ത്രി പദത്തില്‍ കസേരകളിയാണ് ഇവിടെ അരങ്ങേറുന്നത്. മൂന്ന് മുഖ്യമന്ത്രിമാരാണ് ഇതിനകം മാറിയത്.ഡിബി അഭിപ്രായ വോട്ടെടുപ്പില്‍ ബിജെപിക്ക് 26-28 സീറ്റുകള്‍ മാത്രമേ ലഭിക്കു എന്നാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസിന് 39-41 സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും പ്രീ പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഉത്തരാഖണ്ഡില്‍ ഭരണമാറ്റത്തിനുള്ള വ്യക്തമായ സൂചനയാണിത്. ആം ആദ്മി പാര്‍ട്ടിയും ഇവിടെ ബിജെപിക്ക് പാരയാവും. 2017ലെ തിരഞ്ഞെടുപ്പില്‍ 57 സീറ്റുകളുണ്ടായിരുന്ന ഇവിടെ സീറ്റുകള്‍ കുറയുമെന്ന് കഴിഞ്ഞ രണ്ട് സെഗ്‌മെന്റുകളിലെയും ഡിബി പ്രീപോള്‍ ഫലങ്ങള്‍ കണ്ടെത്തിയിരുന്നു.
കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച സംസ്ഥാനത്ത് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ചും, കുംഭമേളയുടെ നടത്തിപ്പിലുണ്ടായ അപാകത രാജ്യമാകെ കൊവിഡ് പടരാന്‍ ഇടയാക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരേ വ്യാപക വിമര്‍ശനമുയരുകയും ചെയ്തിരുന്നു.
ഗോവ
ഗോവയിലെ രാഷ്ട്രീയ കാലാവസ്ഥയും ബിജെപിക്ക് എതിരാണെന്നാണ് പ്രീപോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 2017ല്‍ ആകെയുള്ള 40 സീറ്റുകളില്‍ 13 സീറ്റു മാത്രമേ ബിജെപിക്ക് നേടാന്‍ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍, 17 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കുതിരക്കച്ചടവത്തിലൂടെ ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു.
എന്നാല്‍, ഡിബി അഭിപ്രായ വോട്ടെടുപ്പ് പ്രകാരം ഇത്തവണ ജനവിധി വ്യക്തമായും കോണ്‍ഗ്രസിന് അനുകൂലമാണ്. 22-24 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് നേടാനാവുമെന്നാണ് പ്രവചനം.അതേസമയം ബിജെപി 13 സീറ്റുകള്‍ക്ക് അപ്പുറം പോകില്ലെന്നും ഫലങ്ങള്‍ വ്യക്തമാക്കുന്നു.
മണിപ്പൂരില്‍ ബലാബലം
മണിപ്പൂരിന്റെ സാഹചര്യം തുല്യനിലയിലാണ്. 2017ല്‍ 60ല്‍ 21 സീറ്റാണ് ബിജെപി നേടിയത്. എന്നിട്ടും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ സഹായം കാരണം അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായി. കോണ്‍ഗ്രസിന് 27 എംഎല്‍എമാര്‍ ഉണ്ടായിരുന്നിട്ടും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു. എന്നാല്‍ ഇത്തവണ ഡിബി വോട്ടെടുപ്പ് അനുസരിച്ച്, ബിജെപിയും കോണ്‍ഗ്രസും ബലാബലമാണ്.ബിജെപി (28-30) സീറ്റുകളും കോണ്‍ഗ്രസ് (26- 28) സീറ്റുകളും നേടുമെന്നാണ് പ്രവചനം.മണിപ്പൂരില്‍ തൂക്കുസഭയ്ക്കുള്ള സാധ്യതയാണ് ഡിബി പ്രവചിക്കുന്നത്. എന്നാല്‍, മണിപ്പൂരില്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യുന്ന ഒരു പാരമ്പര്യമുണ്ട്. ഒരുപക്ഷെ അത് ബിജെപിക്ക് അനുകൂലമായി വന്നേക്കാമെന്നും ഡിബി ലൈവ് ഫലങ്ങള്‍ വ്യക്തമാക്കുന്നു.
പഞ്ചാബ്
പഞ്ചാബിലാണ് കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രഭവകേന്ദ്രം. പഞ്ചാബില്‍ ബിജെപിയുടെ ജനപ്രീതി അതിന്റെ ഏറ്റവും അടിത്തട്ടിലാണ്. പഞ്ചാബ് നിയമസഭയിലെ 117 സീറ്റുകളില്‍ ബിജെപിക്ക് 24 സീറ്റുകള്‍ വരെ മാത്രമേ നേടാനാവു എന്നാണ് ഡിബി ഒപ്പീനിയന്‍ പോള്‍ കാണിക്കുന്നത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങും നവജ്യോത് സിങ് സിദ്ധുവും തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ക്കിടയിലുംകോണ്‍ഗ്രസിന് 57-59 സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. ഇതിലൂടെ സ്വന്തമായി സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്നും ഡിബി ഫലങ്ങള്‍ പറയുന്നത്.
അതേസമയം ശ്രീമോണി അകാലിദളിന് (42-44) സീറ്റുകളും എഎപിക്ക് (10-12) സീറ്റുകളും ലഭിച്ചേക്കാമെന്നും അത് കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാക്കിയേക്കാമെന്നും ഫലങ്ങള്‍ പ്രവചിക്കുന്നു.
ഉത്തര്‍ പ്രദേശ്
രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്ന ഉത്തര്‍ പ്രദേശില്‍ ബിജെപി അധികാരത്തില്‍നിന്നു പുറത്താവുമെന്നാണ് ഡിബി ഫലങ്ങള്‍ സൂചന നല്‍കുന്നത്. 2017ല്‍ 403 നിയമസഭാ സീറ്റുകളില്‍ 312 സീറ്റുകളാണ് നേടിയത്. എന്നാല്‍, ഇത്തവണ ബിജെപിയും സഖ്യകക്ഷികളും (143-151) സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് ഡിബി ലൈവിന്റെ കണ്ടെത്തല്‍.
(178-186) സീറ്റ് നേടി എസ്പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും ഇവര്‍ പ്രവചിക്കുന്നു.ബിഎസ്പി (44-52) സീറ്റുകളും കോണ്‍ഗ്രസ് (12-20) സീറ്റുകളുമായി ഏതാണ്ട് അപ്രധാനമായിത്തീരും. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷം ബിഎസ്പിയും ബിജെപിയും കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയും ഡിബി ലൈവ് മുന്നോട്ട് വയ്ക്കുന്നുണ്ട്.
RELATED STORIES
സംഭാല്‍ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയെന്ന് അഖിലേഷ് യാദവ്
24 Nov 2024 11:38 AM GMTവൈദികന് ചമഞ്ഞ് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്...
24 Nov 2024 11:00 AM GMTഷാഹി ജുമാ മസ്ജിദിലെ സര്‍വെക്കെതിരായ പ്രതിഷേധം; മൂന്ന് മുസ്ലിം...
24 Nov 2024 10:16 AM GMTഅയര്‍ലാന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
24 Nov 2024 9:39 AM GMTമഹാരാഷ്ട്രയില്‍ വിജയിക്ക് ആരതി ഉഴിയുന്നതിനിടെ വന്‍ തീപിടുത്തം (വീഡിയോ)
24 Nov 2024 9:32 AM GMTയുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMT