Sub Lead

ആലപ്പാട്ടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പറയുന്ന 'ബ്ലാക് സാന്‍ഡ്' മികച്ച നേച്ചര്‍ ഡോക്യൂമെന്ററി

ആലപ്പാട്ടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പറയുന്ന ബ്ലാക് സാന്‍ഡ് മികച്ച നേച്ചര്‍ ഡോക്യൂമെന്ററി
X

ലണ്ടന്‍: സോഹന്‍ റോയ് സംവിധാനം ചെയ്ത 'ബ്ലാക്ക് സാന്‍ഡി'ന് ലണ്ടന്‍ ആസ്ഥാനമായ 'ബെസ്റ്റ് ഫിലിം അവാര്‍ഡ്‌സ് ' സംഘടിപ്പിച്ച ബെസ്റ്റ് ഡോക്യുമെന്ററി ഫെസ്റ്റിവലിലെ മികച്ച നേച്ചര്‍ ഡോക്യുമെന്ററി' പുരസ്‌കാരം. കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ആലപ്പാട് എന്ന പ്രദേശം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ബഌക്ക് സാന്‍ഡ് എന്ന് പേരിട്ടിരിയ്ക്കുന്ന ഈ ചിത്രത്തിന്റെ പ്രമേയം.

ലണ്ടന്‍, സിംഗപ്പൂര്‍, പാരിസ്, ചെക്ക് റിപ്ലബ്ലിക്ക് എന്നിവയില്‍ നിന്നടക്കം പന്ത്രണ്ട് അംഗീകാരങ്ങള്‍ നേടിയിരുന്നു. ഇന്ത്യയിലെ ചലച്ചിത്രമേളകളായ ക്രീംസണ്‍ ഹോറൈസണ്‍ ഫിലിം ഫെസ്റ്റിവല്‍, കൊല്‍ക്കട്ട ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ടാഗോര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവയിലെ മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തിയിരുന്നു. ഓസ്‌കാറിലെ തന്നെ മികച്ച ഡോക്യുമെന്ററിക്കുള്ള മത്സര പട്ടികയിലും ഇടം നേടി.

ഹരികുമാര്‍ അടിയോടിലാണ് വിഷയത്തില്‍ ഗവേഷണം ചെയ്ത് തിരക്കഥ ഒരുക്കിയത്. പശ്ചാത്തലസംഗീതം ബിജുറാം ആണ്. ജോണ്‍സണ്‍ ഇരിങ്ങോള്‍എഡിറ്റിങ്, ഛായാഗ്രഹണം ടിനു.. അരുണ്‍ സുഗതന്‍, ലക്ഷ്മി അതുല്‍ എന്നിവരാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യുസേഴ്‌സ്. മഹേഷ്, ബിജിന്‍, അരുണ്‍ എന്നിവര്‍ എഡിറ്റിങ്, കളറിംഗ്, ഗ്രാഫിക്‌സ് എന്നിവ നിര്‍വഹിച്ചു. ഏരീസ് എപ്പിക്കയാണ് അനിമേഷനുകള്‍ വിഭാഗം കൈകാര്യം ചെയ്തത്. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പരിഭാഷ നിര്‍വഹിച്ചത് നേഹ, മൃണാളിനി എന്നിവരാണ്.

Next Story

RELATED STORIES

Share it