Sub Lead

'ശൈഖ് ജര്‍റാഹ് യുദ്ധത്തിലേക്ക് നയിച്ചേക്കാം'; സമാധാന സാഹചര്യമില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി

സൈനികരുടെ മോചനം ഗസയുടെ പുനര്‍നിര്‍മ്മാണവുമായി ബന്ധിപ്പിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു. അത് അടിയന്തിര ആവശ്യമാണെന്നും തങ്ങള്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കണമെന്നും ബ്ലിങ്കന്‍ അഭിപ്രായപ്പെട്ടു. ഒരു പുതിയ യുദ്ധം തടയാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ശൈഖ് ജര്‍റാഹ് യുദ്ധത്തിലേക്ക് നയിച്ചേക്കാം; സമാധാന സാഹചര്യമില്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി
X

വാഷിങ്ടണ്‍: അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെ ശൈഖ് ജര്‍റാഹില്‍നിന്നു ഫലസ്തീന്‍ കുടുംബങ്ങളെ ബലമായി കുടിയൊഴിപ്പിക്കുന്നതിലും അല്‍ അഖ്‌സ മസ്ജിദിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളിലും കടുത്ത ആശങ്ക പങ്കുവച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇത് ഒരു പുതിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഭയവും അദ്ദേഹം പങ്കുവച്ചു.

ഗസയില്‍ തടവിലാക്കപ്പെട്ട ഇസ്രായേലി സൈനികരെ അവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത യുഎസ് മനസ്സിലാക്കുന്നുവെന്നും യുഎസ് അതിന് സഹായിക്കുമെന്നും വാര്‍ത്താ വെബ്‌സൈറ്റായ ഇസ്രായേലി വല്ലക്ക് നല്‍കിയ അഭിമുഖത്തില്‍ ബ്ലിങ്കന്‍ വ്യക്തമാക്കി.

അതേസമയം, സൈനികരുടെ മോചനം ഗസയുടെ പുനര്‍നിര്‍മ്മാണവുമായി ബന്ധിപ്പിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു. അത് അടിയന്തിര ആവശ്യമാണെന്നും തങ്ങള്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കണമെന്നും ബ്ലിങ്കന്‍ അഭിപ്രായപ്പെട്ടു. ഒരു പുതിയ യുദ്ധം തടയാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സൗദി, ഖത്തര്‍ പ്രതിനിധികളുമായും ഫലസ്തീന്‍ അതോറിറ്റിയുമായും ഇസ്രായേലുമായും താന്‍ ചര്‍ച്ച നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം ഇപ്പോഴും തുടരുകയാണെന്നും അതിനെ ശരിയായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ബ്ലിങ്കന്‍ സ്ഥിരീകരിച്ചു. ഇസ്രായേലിലെ രാഷ്ട്രീയ അസ്ഥിരതയും ഫലസ്തീന്‍ അതോറിറ്റിയിലെ ആഭ്യന്തര സംഘര്‍ഷങ്ങളും മൂലം സമാധാന പ്രക്രിയയില്‍ വലിയ പുരോഗതി കൈവരിക്കാനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേല്‍പിഎ സംഘര്‍ഷം 'അത്ഭുതകരമായി അപ്രത്യക്ഷമാകാന്‍' കഴിയില്ലെന്നും എല്ലാ വശങ്ങളും 'ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നും' അദ്ദേഹം അഭിപ്രായപ്പെട്ടു. വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിന് ഗാസയില്‍ വെടിനിര്‍ത്തല്‍ നിലനിര്‍ത്തുകയും അത് പുനര്‍നിര്‍മ്മിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും അടിയന്തിര പ്രശ്‌നമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Next Story

RELATED STORIES

Share it