Sub Lead

ഹണി റോസിനോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍

ഹണി റോസിനോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂര്‍
X

കൊച്ചി: സിനിമാനടി ഹണി റോസിനോട് തെറ്റായ ഉദ്ദേശ്യത്തോടെ പെരുമാറിയിട്ടില്ലെന്ന് പ്രമുഖവ്യവസായി ബോബി ചെമ്മണ്ണൂര്‍. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങ് നടന്നത്. ഇപ്പോള്‍ പരാതിയുമായി വരാന്‍ എന്താണ് കാരണമെന്ന് അറിയില്ല. ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് ഞാന്‍ ഉപമിച്ചിരുന്നതായും ബോബി പറഞ്ഞു. '' ആ സമയത്ത് ഹണി പരാതി പറഞ്ഞിരുന്നില്ല. ഇപ്പോള്‍ കേസ് കൊടുത്തു എന്നറിഞ്ഞു. തെറ്റായ ഉദ്ദേശ്യമൊന്നും എനിക്ക് ഇല്ലായിരുന്നു. കുന്തീദേവി എന്നു പറഞ്ഞാല്‍ അതില്‍ മോശമായ കാര്യമൊന്നും ഇല്ല. കുന്തീദേവി എന്നു പറഞ്ഞതില്‍ ദ്വയാര്‍ഥമുണ്ടെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ചടങ്ങില്‍ വരുമ്പോള്‍ താരങ്ങളെ ആഭരണം അണിയിക്കാറുണ്ട്. കൂടെ ഡാന്‍സ് കളിക്കാറുണ്ട്. അതെല്ലാം മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി ചെയ്യുന്നതാണ്. പലപ്രാവശ്യം ചെയ്തിട്ടുണ്ട്. മോശമായ കാര്യമാണെന്ന് എനിക്കോ ഹണിക്കോ തോന്നിയിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് പെട്ടെന്ന് പരാതി കൊടുക്കാന്‍ കാരണമെന്ന് അറിയില്ല. തെറ്റിദ്ധരിച്ചായിരിക്കും പരാതി. തെറ്റായ വാക്ക് ഉപയോഗിച്ചിട്ടില്ല.''- ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it