Sub Lead

മുംബൈയില്‍ ട്രെയിനില്‍നിന്ന് വീണ് മരിച്ച പെരിന്തല്‍മണ്ണ സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തിക്കും

മുംബൈയില്‍ ട്രെയിനില്‍നിന്ന് വീണ് മരിച്ച പെരിന്തല്‍മണ്ണ സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തിക്കും
X

പെരിന്തല്‍മണ്ണ: മുംബൈയില്‍ ട്രെയിനില്‍നിന്ന് വീണ് മരിച്ച പെരിന്തല്‍മണ്ണ സ്വദേശിയുടെ മയ്യിത്ത് നാളെ നാട്ടിലെത്തിക്കും. മലപ്പുറം താഴെക്കോട്ടെ കെഎംടി അബ്ദുല്‍ റസാഖ് ഹാജി(74)യാണ് കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രയ്ക്കിടെ മുംബൈയില്‍ മരിച്ചത്. മിനിഞ്ഞാന്ന് രാത്രി ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് തുരന്തോ എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യവേ അബദ്ധത്തില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വീണ് മരിക്കുകയായിരുന്നു. തബ് ലീഗ് ജമാഅത്ത് സംഘത്തോടൊപ്പമായിരുന്നു യാത്ര. മുംബൈയില്‍ നിന്ന് ഉഗാണ്ടയിലേക്ക് പോവാനിരിക്കെയാണ് അപകടം. സംഘം സുബഹി നമസ്‌കരിക്കാനുള്ള ഒരുക്കത്തിനിടെയാണ് റസാഖ് ഹാജിയെ കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. ട്രെയിനില്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. പിന്നീടാണ് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

മയ്യിത്ത് ചൊവ്വാഴ്ച ഡല്‍ഹിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ രാവിലെ എട്ടിന് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുംയ. ഉച്ചയ്ക്ക് 12ഓടെ പെരിന്തല്‍മണ്ണ ആയിഷ കോംപ്ലക്‌സിനടുത്തുള്ള മസ്ജിദു തഖ്‌വയില്‍ മയ്യിത്ത് നമസ്‌കാരം നടത്തും. പിന്നീട് താഴെക്കോട് കാപ്പുപറമ്പിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം രണ്ടോടെ താഴെക്കോട് കാപ്പുപറമ്പ് സലഫി മസ്ജിദില്‍ നമസ്‌കാര ശേഷം ഖബറടക്കും.

പിതാവ്: പരേതനായ കെഎംടി മുഹമ്മദ് കുട്ടി ഹാജി. ഭാര്യ: കരിങ്കല്ലത്താണിയിലെ പരേതനായ കാടന്‍ത്തൊടി അബ്ദുല്‍ ഖാദറിന്റെ മകള്‍ സുഹ്‌റ. മക്കള്‍: ഇബ്രാഹിം ഫൈസല്‍(ഏറനാട് പെയിന്റ്‌സ്, മലപ്പുറം), ഹസനത്ത് ഫെമി(ബെംഗളൂരു), ഫാത്തിമ ഫെസി(കുവൈത്ത്). മരുമക്കള്‍: ഹനാന്‍ പരിയംതടത്തില്‍(മങ്കട), കുന്നുമ്മല്‍മനാട്ട് ഹബീബ് കൊണ്ടോട്ടി(ബെംഗളൂരു), കല്ലങ്ങാട്ടുകുഴിയില്‍ സൂരജ്(കോട്ടക്കല്‍). സഹോദരങ്ങള്‍: പരേതനായ ഷൗക്കത്തലി, പരേതനായ അബ്ദുല്‍ ജലീല്‍, മുഹമ്മദാലി(റിട്ട. എന്‍ജിനിയര്‍), ഉണ്ണീന്‍ കുട്ടി, അബ്ദുല്‍ വഹാബ്(ഇരുവരും കച്ചവടം), സഹീദ.

Next Story

RELATED STORIES

Share it