Sub Lead

ട്രംപിന്റെ തീരുവ യുദ്ധം: പെയിന്റടിച്ച ബോയിങ് വിമാനം തിരിച്ചയച്ച് ചൈന

ട്രംപിന്റെ തീരുവ യുദ്ധം: പെയിന്റടിച്ച ബോയിങ് വിമാനം തിരിച്ചയച്ച് ചൈന
X

ബീയ്ജിങ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ പ്രതിഷേധിച്ച് ബോയിങ് വിമാനം തിരിച്ചയച്ച് ചൈന. സിയാമെന്‍ എയര്‍ലൈന്‍സ് വാങ്ങിയ ബോയിങ് 737 മാക്‌സ് വിമാനമാണ് ചൈന തിരിച്ചയച്ചത്. ഈ വിമാനം യുഎസിലെ സിയാറ്റിലിലെ ബോയിങ് ഫീല്‍ഡില്‍ എത്തിയതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. സിയാമെന്‍ എയര്‍ലൈന്‍സിന്റെ പെയിന്റ് അടക്കം അടിച്ച വിമാനമാണ് യുഎസില്‍ എത്തിയിരിക്കുന്നത്.

ചൈനയിലെ സിയാമെന്‍ എയര്‍ലൈന്‍സിന് വേണ്ടി ഉദ്ദേശിച്ചുള്ള ബോയിംഗ് 737 മാക്‌സ് വിമാനം സിയാറ്റിലിലെ കിംഗ് കൗണ്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്നു.

ചൈനയിലെ സിയാമെന്‍ എയര്‍ലൈന്‍സിന് വേണ്ടി ഉദ്ദേശിച്ചുള്ള ബോയിംഗ് 737 മാക്‌സ് വിമാനം സിയാറ്റിലിലെ കിംഗ് കൗണ്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്നു.

ഏകദേശം 469 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വില. വിഷയത്തില്‍ ബോയിങും സിയാമെനും പ്രതികരിച്ചിട്ടില്ല. ഇത്രയും കാലം വ്യോമയാന മേഖലയില്‍ നികുതികളുണ്ടായിരുന്നില്ല. എന്നാല്‍, ട്രംപ് അധികാരത്തില്‍ എത്തിയ ശേഷം ചൈനക്ക് മേല്‍ വലിയ നികുതി ഭാരം അടിച്ചേല്‍പ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it