Sub Lead

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് സൈബി ജോസ്

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് സൈബി ജോസ്
X

കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ ഹൈക്കോടതിയെ സമീപിച്ച് അഡ്വ.സൈബി ജോസ് കിടങ്ങൂര്‍. തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സൈബി കോടതിയെ സമീപിച്ചത്. കേസില്‍ പരാതിക്കാരില്ലെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സൈബി ജോസ് ഹരജിയില്‍ പറയുന്നു. പോലിസ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ കക്ഷികളാരും പണം നല്‍കിയതായി മൊഴി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും സൈബി കോടതിയെ അറിയിച്ചു.

അഴിമതി നിരോധന നിയമ വകുപ്പ് 7(എ), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് ഹരജിയില്‍ പറയുന്നത്. ഹരജി തിങ്കളാഴ്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും. സൈബിക്കെതിരായ കേസിന്റെ എഫ്‌ഐആര്‍ കഴിഞ്ഞ ദിവസം അന്വേഷണസംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചന കുറ്റവുമാണ് സൈബിക്കെതിരെ പോലിസ് ചുമത്തിയിട്ടുള്ളത്. ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്ന് പറഞ്ഞ് ജഡ്ജിമാര്‍ക്ക് കൊടുക്കണമെന്ന ഉദ്ദേശത്തോട് കൂടി കക്ഷികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്നാണ് കേസ്. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Next Story

RELATED STORIES

Share it