Sub Lead

നിലവിലുള്ള വാക്‌സിനുകളെ അതിജീവിക്കാന്‍ ഒമിക്രോണിന് സാധിക്കുമെന്ന് ബ്രിട്ടീഷ് വിദഗ്ധന്‍

ക്ലിനിക്കല്‍ ടെസ്റ്റ് നടത്തിയ ശേഷമേ വാക്‌സിന്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുകയുള്ളു

നിലവിലുള്ള വാക്‌സിനുകളെ അതിജീവിക്കാന്‍ ഒമിക്രോണിന് സാധിക്കുമെന്ന് ബ്രിട്ടീഷ് വിദഗ്ധന്‍
X

ലണ്ടന്‍: നിലവിലുള്ള വാക്‌സിനുകളെ അതിജീവിക്കാന്‍ വകഭേദം വന്ന ഒമിക്രോണ്‍ വൈറസുകള്‍ക്ക് സാധിക്കുമെന്ന് ബ്രിട്ടീഷ് വൈദ്യശാസ്ത്ര വിദഗ്ധന്‍ പോള്‍ ബുര്‍ട്ടണ്‍ ആശങ്കയറിയിച്ചു. അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ പുതിയ വാക്‌സിന്‍ പുറത്തിറക്കാനാവുമെന്നു് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബിബിസി ചാനലില്‍ നടത്തിയ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുതിയ ബ്രാന്റ് വാക്‌സിന്‍ 2022 ആദ്യത്തില്‍ വിപണിയിലെത്തിക്കാനാവും എന്നാല്‍ വലിയതോതിലുളഅള വിതരണം സാധ്യമാകണമെങ്കില്‍ സഹകരണം ആവശ്യമായി വരും.കാംബ്രിജ് ,മസാച്യുസെറ്റ്‌സ് കേന്ദ്രീകരിച്ച ബയോടോക് കമ്പനി ഇതിനോടകെ നൂറുകണക്കിന് ജീവക്കാരെ വാക്‌സിന്‍ തയ്യാറാക്കുന്നതിനും പരീക്ഷണത്തിനുമായി നോയോഗിച്ചുകഴിഞ്ഞു. അദ്ദേഹം പറഞ്ഞു. ക്ലിനിക്കല്‍ ടെസ്റ്റ് നടത്തിയ ശേഷമേ വാക്‌സിന്‍ വിപണിയിലെത്തിക്കാന്‍ സാധിക്കുകയുള്ളു. ഇതിനാലാണ് ഒരുമാസം വൈകുന്നത്. കൊവിഡിന്റെ ആപ്രിക്കന്‍ വകഭേദം നിലവില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുയാണ്.

Next Story

RELATED STORIES

Share it