- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് നാദാപുരത്ത് ക്രൂര റാഗിംഗ്; വിദ്യാര്‍ഥിയുടെ ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നു
ഇക്കഴിഞ്ഞ 26നാണ് വിദ്യാര്‍ത്ഥിക്ക് നേരെ അതിക്രമം ഉണ്ടായത്. വസ്ത്രധാരണത്തെ ചൊല്ലി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഭീഷണി മുഴക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് നിഹാല്‍ പറഞ്ഞു.
ഇക്കഴിഞ്ഞ 26നാണ് വിദ്യാര്‍ത്ഥിക്ക് നേരെ അതിക്രമം ഉണ്ടായത്. വസ്ത്രധാരണത്തെ ചൊല്ലി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഭീഷണി മുഴക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് നിഹാല്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുകുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. നിഹാലിന്റെ ഇടത് ചെവിയിലെ കര്‍ണപുടം തകര്‍ന്നു. പതിനഞ്ചംഗ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദിച്ചതെന്ന് നിഹാല്‍ വിശദീകരിച്ചു. ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയാണ് ആക്രമണത്തിന് ഇരയായ നിഹാല്‍.
പരിക്കേറ്റ നിഹാല്‍ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയിരിക്കുകയാണ്. കേള്‍വിശക്തി വീണ്ടെടുക്കാന്‍ ശസ്ത്രക്രിയക്ക് റഫര്‍ ചെയ്തിട്ടുണ്ട്. റാഗിംഗ് പരാതി ശ്രദ്ധയില്‍പ്പെട്ടയുടനെ എട്ട് വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്‌തെന്നും നാദാപുരം പോലിസിനെ വിവരമറിയിച്ചെന്നും സംഭവത്തെക്കുറിച്ച് കോളജ് അധികൃതര്‍ വിശദീകരിച്ചു.
ഇത്തരം വിഷയങ്ങളില് കര്‍ശന നടപടിക്കൊരുങ്ങുമ്പോള്‍ ഇരുകൂട്ടരും രമ്യതയിലെത്തി പരാതി പിന്‍വലിക്കുന്ന പതിവുണ്ടെന്ന് പ്രിന്‍സിപ്പല്‍ പ്രഫ. ബദറുദ്ധീന്‍ റാവുത്തര്‍ അറിയിച്ചു. നാലുമാസത്തിനിടെ സമാന രീതിയില്‍ അഞ്ച് സംഭവമുണ്ടായിട്ടും കോളജ് അധികൃതര്‍ ഗൗരവത്തോടെ സമീപിക്കുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.
RELATED STORIES
യൂനിയനെതിരായ കേസ് ഫാഷിസ്റ്റ് നടപടി: കെ യു ഡബ്ല്യു ജെ
30 Dec 2024 5:23 PM GMTഭരണഘടന സംരക്ഷണ സദസ്സ്: ന്യൂയര് തലേന്ന് രാപ്പകല് സമരവുമായി എസ്ഡിപിഐ
30 Dec 2024 4:11 PM GMTഉമാ തോമസ് വീണ സംഭവം; മൃദംഗവിഷന് സിഇഒയെ അറസ്റ്റ് ചെയ്തു
30 Dec 2024 4:07 PM GMTമസ്ജിദുല് അഖ്സ അങ്കണത്തില് അതിക്രമിച്ചു കയറി ജൂത കുടിയേറ്റക്കാര്
30 Dec 2024 3:02 PM GMTസംഭലില് പോലിസ് വെടിവച്ചു കൊന്നവരുടെ കുടുംബങ്ങള്ക്ക് അഞ്ച് ലക്ഷം...
30 Dec 2024 2:20 PM GMTകൊച്ചിയില് കുരുമുളക് സ്പ്രേ പ്രയോഗിച്ച് കാറില് നിന്ന് 50 ലക്ഷം...
30 Dec 2024 2:18 PM GMT