Sub Lead

അഴിമതി കേസ്; യെദ്യൂരപ്പക്കെതിരേയുള്ള ക്രിമിനല്‍ നടപടിക്രമങ്ങള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു

2006-07 കാലത്തെ അനധികൃത ഭൂമിവിതരണവുമായി ബന്ധപ്പെട്ടാണ് കേസ്. സ്വകാര്യ വ്യക്തിയുടെ പരാതിയില്‍ 2013-ല്‍ ആണ് യെദ്യൂരപ്പയ്ക്കെതിരേ എഫ്ഐആര്‍ ചുമത്തിയത്.

അഴിമതി കേസ്; യെദ്യൂരപ്പക്കെതിരേയുള്ള ക്രിമിനല്‍ നടപടിക്രമങ്ങള്‍ സുപ്രിംകോടതി സ്റ്റേ ചെയ്തു
X

ബംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് സുപ്രിംകോടതിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം. യെദ്യൂരപ്പയ്‌ക്കെതിരായ ഭൂമി വിതരണ അഴിമതിക്കേസിലെ ക്രിമിനല്‍ നടപടികള്‍ക്ക് സുപ്രിംകോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചു. കേസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ യെദ്യൂരപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി നിരാകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്.

2006-07 കാലത്തെ അനധികൃത ഭൂമിവിതരണവുമായി ബന്ധപ്പെട്ടാണ് കേസ്. സ്വകാര്യ വ്യക്തിയുടെ പരാതിയില്‍ 2013-ല്‍ ആണ് യെദ്യൂരപ്പയ്ക്കെതിരേ എഫ്ഐആര്‍ ചുമത്തിയത്. യെദ്യൂരപ്പ കര്‍ണാടക ഉപമുഖ്യമന്ത്രിയായിരുന്ന സമയത്ത് ഐടി പാര്‍ക്ക് വികസനത്തിനായി ദേവരഭീഷനഹള്ളിയിലും ബെലന്ദൂരിലുമുള്ള ഭൂമി അനധികൃതമായി അനുവദിച്ചുവെന്നായിരുന്നു കേസ്. അഴിമതി നിരോധന നിയമപ്രകാരമായിരുന്നു കേസെടുത്തിരുന്നത്.

ഈ കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2020-ല്‍ യെദ്യൂരപ്പ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹൈക്കോടതി യെദ്യൂരപ്പയുടെ ഹരജി നിരസിച്ചിരുന്നു. അന്വേഷണത്തില്‍ കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ച് പോലിസിനെ ഹൈക്കോടതി ശാസിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേസ് സുപ്രിംകോടതിയില്‍ എത്തിയത്.

Next Story

RELATED STORIES

Share it