- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ്‌ലിം സ്ത്രീകളെ 'വില്‍പനയ്ക്ക് വച്ച' ബുള്ളി ബായ് ആപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
21 കാരന്‍ ശുഭം റാവത്തിനെയാണ് മുംബൈ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളടക്കം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം മുഖ്യപ്രതിയായ ഉത്തരാഖണ്ഡ് സ്വദേശി ശ്വേത സിംഗ്, ബംഗളൂരു സ്വദേശി വിശാല്‍ കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു
ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകളെ 'വില്‍പനയ്ക്ക് വച്ച' ബുള്ളി ബായ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാള്‍ കൂടി അറസ്റ്റില്‍. 21 കാരന്‍ ശുഭം റാവത്തിനെയാണ് മുംബൈ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളടക്കം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം മുഖ്യപ്രതിയായ ഉത്തരാഖണ്ഡ് സ്വദേശി ശ്വേത സിംഗ്, ബംഗളൂരു സ്വദേശി വിശാല്‍ കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഉത്തരാഖണ്ഡില്‍ നിന്നാണ് ശ്വാതാസിങിനെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയാണ് ശ്വേത സിങ് എന്നാണ് മുംബൈ പോലിസ് പറയുന്നത്. ബുള്ളി ബായ് വിവാദവുമായി ബന്ധപ്പെട്ട് വിശാല്‍ കുമാര്‍ എന്ന എഞ്ചിനീയറിങ് വിദ്യാര്‍ഥിയേയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നത്. വിദ്യാര്‍ഥിയെ ബെംഗളൂരുവില്‍ വച്ചാണ് മുംബൈ പോലിസ് അറസ്റ്റ് ചെയ്തത്. പുതുവര്‍ഷത്തില്‍ ജനുവരി ഒന്നിനാണ് 'ബുള്ളി ബായ്' എന്ന ആപ്പിലൂടെ പ്രശസ്തരായ നൂറോളം മുസ്‌ലിം വനിതകളെ വില്‍പനക്ക് വെച്ച സംഭവം വിവാദമായത്.
വിഖ്യാത നര്‍ത്തകിയും നടിയുമായ ശബാന ആസ്മി, ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഭാര്യ, ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് കാണാതായ നജീബ് അഹ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സബാ നഖ്‌വി, റേഡിയോ ജോക്കി സായിമ, സാമൂഹികപ്രവര്‍ത്തക സിദ്‌റ, മാധ്യമപ്രവര്‍ത്തക ഖുര്‍റത്തുല്‍ ഐന്‍ റെഹ്ബര്‍, ജെഎന്‍യു വിദ്യാര്‍ഥി നേതാവ് ഷെഹല റാഷിദ് അടക്കം നൂറുകണക്കിനു മുസ്‌ലിം സ്ത്രീകളെയാണ് ഇവരുടെ ചിത്രങ്ങള്‍ സഹിതം ആപ്പില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുറത്തുവന്ന 'സുള്ളി ഡീല്‍സ്' എന്ന ആപ്പിന്റെ മറ്റൊരു പതിപ്പാണ് 'ബുള്ളി ബായ്'. ഹിന്ദുത്വ വര്‍ഗീയവാദികള്‍ മുസ്‌ലിം വനിതകളെ അധിക്ഷേപിച്ച് വിളിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് 'സുള്ളി'. സുള്ളി ഓഫ് ദ ഡേ എന്ന പ്രയോഗംവെച്ചാണ് സ്ത്രീകളുടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചത്. ഗിറ്റ്ഹബ്ബ് എന്ന പ്ലാറ്റ്‌ഫോം വഴി ഹോസ്റ്റ് ചെയ്യുന്ന ആപ്പാണ് 'ബുള്ളി ബായ്'. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ ഡെവലപ്പിങ് കമ്പനിയാണ് ഗിറ്റ്ഹബ്ബ്. ബുള്ളി ബായ് ആപ്പ് വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമആണഎന്ന് തിരിച്ചറിഞ്ഞതോടെ ഹിറ്റ് ഹബ്ബ് നീക്കം ചെയ്തിട്ടുണ്ട്.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT