- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൂശൂരില് ബസ്സില് ജീപ്പിടിച്ച് രണ്ട് മരണം; 12 പേര്ക്കു പരിക്ക്

തൃശൂര്: തൃപ്രയാര് റോഡില് മുത്തുള്ളിയാലില് സ്വകാര്യബസില് ജീപ്പിടിച്ച് രണ്ടുപേര് മരിച്ചു. 12 ബസ് യാത്രക്കാര്ക്ക് പരിക്കേറ്റു. ജീപ്പ് യാത്രക്കാരായ മഞ്ഞപ്ര ആവുപാടം ദേവസ്യയുടെ മകന് ബിജു(44), ഒഡീഷ സ്വദേശി സന്തോഷ് പ്രധാന് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ മുത്തുള്ളിയാല് ഗ്ലോബല് സ്കൂളിന് സമീപമാണ് അപകടം. പരിക്കേറ്റ ബസ് യാത്രക്കാരായ ചിറക്കല് വാക്കറ വീട്ടില് മുഹമ്മദ് ബഷീര്(64), ചേര്പ്പ് പടിഞ്ഞാട്ടുമുറി കറപ്പന് വീട്ടില് അബ്ദുല്ല(74), ഇഞ്ചമുടി വെള്ളംപറമ്പില് സുബിത(37), ഇഞ്ചമുടി മുറിപറമ്പില് ലക്ഷ്മിക്കുട്ടി(76) എന്നിവരെ കൂര്ക്കഞ്ചേരി ആശുപത്രിയിലും ഇഞ്ചമുടി ഞാറ്റുവെട്ടി ദിലീപിന്റെ ഭാര്യ ഷീബ(53), മകള് അമൃത(15), മണലൂര് പുത്തന്പുരയ്ക്കല് കുട്ടന്റെ മകന് മോഹനന്(58), മോഹനന്റെ ഭാര്യ ശ്യാമ(50), പൊന്നൂക്കര തെക്കുംപുറം ബിജുവിന്റെ ഭാര്യ രേഷ്മ(33), മക്കളായ ഭവീഷ് കൃഷ്ണ(12), ഭദ്രശ്രീ(10), അവിണിശ്ശേരി കുന്നത്തുവളപ്പില് അനില്കുമാറിന്റെ ഭാര്യ അംബിക(49) എന്നിവരെ പഴുവിലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജീപ്പിലുണ്ടായിരുന്ന രണ്ടുപേരെയും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീപ്പിന്റെ മുന്ഭാഗം പൂര്ണമായി തകര്ന്നു. അമിത വേഗത്തിലെത്തിയ ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാന് ശ്രമിക്കവേ തൃപ്രയാര് ഭാഗത്തേക്ക് പോയ ബസില് ഇടിക്കുകയായിരുന്നു.
RELATED STORIES
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; സീസണിലെ ആദ്യ ന്യൂനമർദമായി...
6 April 2025 12:19 PM GMTപ്രതിശ്രുത വരന് നോക്കിനില്ക്കെ റോളര് കോസ്റ്ററില് നിലത്തേക്ക് വീണ്...
6 April 2025 9:45 AM GMTബെംഗളൂരുവില് നിന്ന് എംഡിഎംഎ കടത്ത്; സ്പാ ജീവനക്കാരിയടക്കം മൂന്നുപേര് ...
6 April 2025 9:10 AM GMTഎറണാകുളം ഗവ.മെഡി കോളജ് ഹോസ്റ്റലില് വിദ്യാര്ഥി തൂങ്ങി മരിച്ച നിലയില്
6 April 2025 8:57 AM GMTവെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രചരണത്തിനെതിരെ സര്ക്കാര് നിയമനടപടി...
6 April 2025 8:38 AM GMTബഹുഭൂരിപക്ഷം വിദ്വേഷ പ്രസംഗങ്ങളും ന്യൂനപക്ഷങ്ങള്ക്കും...
6 April 2025 8:26 AM GMT