Sub Lead

ബസില്‍ യാത്ര ചെയ്യവേ കൈ പോസ്റ്റില്‍ തട്ടി; മധ്യവയസ്‌കന്‍ ചോരവാര്‍ന്നു മരിച്ചു

ബസില്‍ യാത്ര ചെയ്യവേ കൈ പോസ്റ്റില്‍ തട്ടി; മധ്യവയസ്‌കന്‍ ചോരവാര്‍ന്നു മരിച്ചു
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന മധ്യവയസ്‌കന്റെ കൈ റോഡരികിലെ പോസ്റ്റില്‍ തട്ടി. ചോരവാര്‍ന്ന ഇയാള്‍ മരിച്ചു. പുളിങ്കുടി സ്വദേശി വെഞ്ചിലാസ് (46) ആണ് വിഴിഞ്ഞത്തുണ്ടായ അപകടത്തില്‍ മരിച്ചത്. ബസിലെ സൈഡ് സീറ്റില്‍ ഇരുന്നു ഉറങ്ങുകയായിരുന്ന വെഞ്ചിലാസിന്റെ കൈ ഒരു വളവില്‍ വെച്ച് റോഡരികിലെ പോസ്റ്റില്‍ തട്ടുകയായിരുന്നു. വളവില്‍ വെച്ച് ബസ് പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിന് കാരണം. പരിക്കേറ്റ വെഞ്ചിലാസിനെ ബസിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസില്‍ സഞ്ചരിച്ച കൊല്ലങ്കോട് സ്വദേശി റോബര്‍ട്ടിനും പരിക്കേറ്റിട്ടുണ്ട്.

Next Story

RELATED STORIES

Share it