Sub Lead

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്: പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ ബൈത്തുല്‍ ഹിലാലില്‍ തടിയന്റവിട നസീര്‍, നാലാം പ്രതി തയ്യില്‍ ഷഫ്‌നാസില്‍ ഷഫാസ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. നേരത്തേ കേസിലെ രണ്ടു പ്രതികളെ വെറുതെ വിട്ടതിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്: പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു
X

കോഴിക്കോട്: പ്രമാദമായ കോഴിക്കോട് ഇരട്ടസ്‌ഫോടനക്കേസില്‍ മുഖ്യപ്രതി തടിയന്റവിട നസീര്‍ ഉള്‍പ്പെടെ രണ്ടുപേരെ ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ ബൈത്തുല്‍ ഹിലാലില്‍ തടിയന്റവിട നസീര്‍, നാലാം പ്രതി തയ്യില്‍ ഷഫ്‌നാസില്‍ ഷഫാസ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. നേരത്തേ കേസിലെ രണ്ടു പ്രതികളെ വെറുതെ വിട്ടതിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി. കേസിലെ മുന്നാം പ്രതി അബ്ദുള്‍ ഹാലിം, ഒമ്പാം പ്രതി അബൂബക്കര്‍ യൂസുഫ് എന്നിവരെ വെറുതെ വിട്ടതിനെതിരെയാണ് എന്‍ഐഐ അപ്പീല്‍ നല്‍കിയത്. കേസില്‍ തങ്ങള്‍ നിരപരാധികളാണെന്നെും യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം.


ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ 12 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്. 2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലും കെഎസ്ആര്‍ടിസി സ്റ്റാന്റിലും ഇരട്ടസ്‌ഫോടനം നടന്നത്. ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ ഐ എ(ദേശീയ അന്വേഷണ ഏജന്‍സി) ഏറ്റെടുക്കുകയായിരുന്നു. കേസില്‍ ആകെ ഒമ്പതു പ്രതികളാണുണ്ടായിരുന്നത്. ഒളിവിലുള്ള രണ്ടു പ്രതികളടക്കം മൂന്നു പേരുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ഒരാളെ എന്‍ ഐ എ മാപ്പു സാക്ഷിയാക്കിയിരുന്നു. ഒരു പ്രതി വിചാരണയ്ക്കിടയില്‍ മരണപ്പെട്ടു. എന്‍ഐഎ മാപ്പുസാക്ഷിയാക്കിയ ഷമ്മി ഫിറോസിന്റെ മൊഴികള്‍ ഹൈക്കോടതി തള്ളിയാണ് ഇരുവരെയും വെറുതെവിട്ടത്.

Next Story

RELATED STORIES

Share it