- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാംപസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന്റെ അറസ്റ്റ്: ഇ ഡിക്ക് കോടതിയുടെ താക്കീത്

കൊച്ചി: കാംപസ് ഫ്രണ്ട് ദേശീയ ജനറല് സെക്രട്ടറി റഊഫ് ഷരീഫിന്റെ അറസ്റ്റില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കോടതിയുടെ താക്കീത്. ഇഡി ഉദ്യോഗസ്ഥര് മാനസികമായി പീഡിപ്പിച്ചെന്നും സഹോദരനെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റഊഫ് ഷെരീഫ് കോടതിയെ അറിയിച്ചപ്പോഴാണ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി താക്കീത് നല്കിയത്. ഇത്തരം സംഭവങ്ങള് ആവര്ത്തിക്കരുതെന്നും ആവര്ത്തിക്കുകയാണെങ്കില് ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. പൗരത്വ പ്രക്ഷോഭത്തില് പങ്കെടുത്തതിന്റെ പേരിലാണ് റഊഫ് ഷരീഫിനെ കള്ളക്കേസില് കുടുക്കി അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില് വച്ച് ഇഡി ഉദ്യോഗസ്ഥര് തന്നെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി വെള്ളക്കടലാസുകളില് ഒപ്പിടീച്ചതായി റഊഫ് ശരീഫ് കോടതിയെ അറിയിച്ചു. ചില ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പറയാന് സമര്ദ്ദം ചെലുത്തി. തന്റെ മുന്നില് അനുജനെ ഭീഷണിപ്പെടുത്തി യുഎപിഎ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. കുറ്റം ഏറ്റെടുക്കാന് നിര്ബന്ധിച്ചതായും റഊഫ് പറഞ്ഞു. ഇതെല്ലാം രേഖപ്പെടുത്തിയ കോടതി മേലില് ഇത്തരം നടപടികള് ആവര്ത്തിക്കരുതെന്ന് ഇഡിക്ക് താക്കിത് നല്കി. ചാര്ട്ടേഡ് അക്കൗണ്ടന്റായ റഊഫ് ശരീഫ് ബാങ്ക് അക്കൗണ്ട് വഴി നിയമാനുസൃതമായി നടത്തിയ പണമിടപാടിനെ കള്ളപ്പണ ഇടപാടെന്ന് വരുത്തിത്തീര്ക്കാനാണ് ഇഡി ഉദ്യോഗസ്ഥര് ശ്രമിക്കുന്നത്.
Campus Front leader Rauf Sheriff's arrest: Court warns ED
RELATED STORIES
കുളുവില് മണ്ണിടിച്ചില്; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMTമനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMTമഹാരാഷ്ട്രയിലെ ബീഡിൽ പള്ളിയിൽ സ്ഫോടനം; രണ്ടു പേർ അറസ്റ്റിൽ; സ്ഫോടനം...
30 March 2025 11:20 AM GMTഒഡീഷയിൽ ട്രെയിൻ പാളം തെറ്റി
30 March 2025 10:49 AM GMTഓപ്പറേഷൻ ബ്രഹ്മ: മ്യാൻമറിനുള്ള സഹായമെത്തിക്കൽ ദ്രുതഗതിയിലാക്കി ഇന്ത്യ
30 March 2025 7:38 AM GMTരാമനവമി ആഘോഷ സംഘര്ഷം; മോത്തിബാരിയില് അര്ധസൈനികരെ വിന്യസിക്കണമെന്ന്...
30 March 2025 5:02 AM GMT