Sub Lead

സ്ഥാനാര്‍ത്ഥി നിര്‍ണയം: ലീഗിന്റെ നിര്‍ണായക നേതൃയോഗം ഇന്ന്

സംസ്ഥാന നേതൃത്വം ജില്ലാ, മണ്ഡലം നേതാക്കളുമായി മലപ്പുറത്ത് കൂടിക്കാഴ്ച നടത്തും.

സ്ഥാനാര്‍ത്ഥി നിര്‍ണയം: ലീഗിന്റെ നിര്‍ണായക നേതൃയോഗം ഇന്ന്
X

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗിന്റെ നിര്‍ണായക നേതൃയോഗം ഇന്ന് ചേരും. സംസ്ഥാന നേതൃത്വം ജില്ലാ, മണ്ഡലം നേതാക്കളുമായി മലപ്പുറത്ത് കൂടിക്കാഴ്ച നടത്തും. സീറ്റുകളിലെ തര്‍ക്കം പരിഹരിക്കുകയാണ് ലക്ഷ്യം. ജില്ലാ ഭാരവാഹികളേയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെ ഭാരവാഹികളേയുമാണ് സംസ്ഥാന നേതൃത്വം ചര്‍ച്ചക്ക് വിളിച്ചത്.രാവിലെ പത്തോടെ ഓരോ ജില്ലയിലേയും ഭാരവാഹികളുമായി പ്രത്യേകം പ്രത്യേകമായ കൂടിക്കാഴ്ചയാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്.

ഇവരുടെ അഭിപ്രായങ്ങള്‍ കൂടി കേട്ട ശേഷം അതുകൂടി പരിഗണിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. അതേസമയം, കൊടുവള്ളിയില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ലീഗ് പ്രാദേശിക നേതൃത്വം.

ഇക്കാര്യമാവശ്യപ്പെട്ട് ലീഗ് മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ സംസ്ഥാന നേതൃത്വത്തിന് കത്തെഴുതി. കൊടുവള്ളിയില്‍ എം കെ മുനീര്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രാദേശിക നേതൃത്വം എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ കൊടുവള്ളിയിലെ ലീഗ് നേതൃത്വം നിയമസഭ തെരഞ്ഞെടുപ്പിലും നിലപാട് കടുപ്പിക്കുകയാണ്. മണ്ഡലത്തിനുള്ളില്‍ നിന്നുള്ളയാള്‍ തന്നെ സ്ഥാനാര്‍ത്ഥിയാവണമെന്നാണ് ആവശ്യം. കൊടുവള്ളി കൊടുവള്ളി മുനിസിപ്പാലിറ്റിയും അഞ്ച് പഞ്ചായത്തുകളും മികച്ചപ്പെട്ട പ്രകടനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക നേതൃത്വത്തിന്റെ ഈ ആവശ്യം. കൊടുവള്ളിയില്‍ നിന്നുള്ള ലീഗിന്റെ ജില്ലാ നേതാക്കളായ എം എ റസാഖ് മാസ്റ്റര്‍, വി എ മുഹമ്മദ് മാസ്റ്റര്‍ എന്നിവരുടെ പേരുകളാണ് പ്രാദേശിക നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയ കത്തിലുള്ളത്.

Next Story

RELATED STORIES

Share it