- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയ്ക്കലില്‍ വാഹനാപകടം; എയര്‍ബാഗ് മുഖത്തമര്‍ന്ന് രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

കോട്ടയ്ക്കല്‍: പടപ്പറമ്പില്‍ കാറും ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എയര്‍ബാഗ് മുഖത്തമര്‍ന്നതിനെത്തുടര്‍ന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് പടപ്പറമ്പ് പുളിവെട്ടിയില്‍ കുഞ്ഞും കുടുംബവും സഞ്ചരിച്ച കാറും എതിരേവന്ന ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. മാതാവിന്റെ മടിയിലിയിരുന്ന കുട്ടി എയര്‍ ബാഗ് മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയും ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
കുട്ടിയുടെ പിതാവ് രണ്ടുദിവസം മുന്‍പാണ് വിദേശത്തുനിന്ന് വന്നത്. കുട്ടിയുടെ പിതൃസഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. സഹോദരങ്ങള്‍: റൈഹാന്‍, അമീന്‍. കൊളത്തൂര്‍ പോലിസ് എത്തി നടപടികള്‍ സ്വീകരിച്ചു. കുട്ടിയുടെ മൃതദേഹം പടപ്പറമ്പ് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ മൃതദേഹം വീട്ടിലെത്തിക്കും. പതിനൊന്നുമണിക്ക് പറങ്കിമൂച്ചിക്കല്‍ മസ്ജിദ് കബറിസ്താനില്‍ കബറടക്കും.
RELATED STORIES
സാദിഖ് നടുത്തൊടിയുടെ ആദ്യ റൗണ്ട് പര്യടനം പൂര്‍ത്തിയായി
4 Jun 2025 1:42 PM GMTനാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കിട്ടിയ അടിക്ക് 62ാം വയസില്‍ തിരിച്ചടി...
4 Jun 2025 1:31 PM GMTമാപ്പിളപ്പാട്ടുകള്‍ വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക്...
4 Jun 2025 1:14 PM GMTആര്‍സിബിയുടെ വിജയാഘോഷത്തിലെ തിക്കിലും തിരക്കിലും ഏഴ് മരണം; നിരവധി...
4 Jun 2025 12:17 PM GMTഡോ.വി പി ഗംഗാധരന് വധഭീഷണി
4 Jun 2025 12:09 PM GMTഅഭിപ്രായ സ്വാതന്ത്ര്യം എന്നത് സൈന്യത്തിനെതിരേ അപകീര്‍ത്തികരമായ...
4 Jun 2025 11:19 AM GMT