- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷാര്‍ജയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു, മൂന്നുപേര്‍ക്കു പരിക്ക്
BY BSR2 Jan 2024 1:55 PM GMT
X
BSR2 Jan 2024 1:55 PM GMT
ഷാര്‍ജ: ഷാര്‍ജയിലെ അല്‍ ദൈതില്‍ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്കു പരിക്ക്. തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരന്‍തോട് സനോജ് മന്‍സിലില്‍ എസ് എന്‍ സനോജ്(37), പരപ്പാറ തോളിക്കോട് ജസ്‌ന മന്‍സിലില്‍ ജസീം സുലൈമാന്‍(31) എന്നിവരാണ് മരണപ്പെട്ടത്. ജസീമിന്റെ ഭാര്യ ഷിഫ്‌ന ഷീന, മക്കളായ ഇഷാ ഫാത്തിമ, ആദം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഷാര്‍ജയിലെ അല്‍ദെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് അപകടം. പുതുവര്‍ഷം പ്രമാണിച്ച് യാത്രപോയി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. അജ്മാനിലെ ഡ്രീം യൂനിഫോം എന്ന സ്ഥാപനത്തില്‍ ജീവനക്കരനാണ് മരിച്ച ജസീം. ജസീമിന്റെ പിതൃസഹോദരീ പുത്രിയുടെ ഭര്‍ത്താവാണ് ഷനോജ്. ഇരുവരുടെയും മൃതദേഹങ്ങള്‍ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സെയ്ദ് മുഹമ്മദ് ഷാജഹാന്‍-നൂര്‍ജഹാന്‍ ദമ്പതികളുടെ മകനാണ് സനോജ് ഭാര്യ. ശബ്‌ന. മക്കള്‍: മുഹമ്മദ് സയാന്‍, സാദിയ ഫര്‍ഹത്, സമീഹ ഫാത്തിമ, സിഹാന്‍. സുലൈമാന്‍-റസിയ ദമ്പതികളുടെ മകനാണ് ജസീം സുലൈമാന്‍. ഭാര്യ: ഷിഫ്‌ന ഷീന. മക്കള്‍: ഇഷാ ഫാത്തിമ, ആദം. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Next Story
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTഅല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT