Sub Lead

കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഷെയ്ഖ് സ്വാലിഹ് അല്‍ഷൈബി അന്തരിച്ചു

കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഷെയ്ഖ് സ്വാലിഹ് അല്‍ഷൈബി അന്തരിച്ചു
X

മക്ക: വിശുദ്ധ കഅബയുടെ മുഖ്യ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഷെയ്ഖ് സാലിഹ് അല്‍ഷൈബി അന്തരിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ അനുചരനായ ഉസ്മാന്‍ ബിന്‍ തല്‍ഹയുടെ 109ാമത്തെ പിന്‍ഗാമിയാണ് ഷെയ്ഖ് സാലിഹ് അല്‍ഷൈബി. കഅബയുടെ താക്കോല്‍ പ്രവാചകന്‍ ഉസ്മാന്‍ ബിന്‍ തല്‍ഹയ്ക്കാണ് കൈമാറിയത്. അന്നുമുതല്‍ താക്കോല്‍ ഇവരുടെ കുടുംബമാണ് പരിപാലിച്ചിരുന്നത്. 2013ലാണ് ഷെയ്ഖ് സാലിഹ് അല്‍ഷൈബി കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായി ചുമതലയേറ്റത്. നൂറ്റാണ്ടുകളായി കഅബയുടെ പരിപാലകരായി സേവനമനുഷ്ഠിക്കുന്ന കുടുംബത്തിലെ 77ാമത്തെ പിന്‍ഗാമിയാണ് അല്‍ഷൈബി. സര്‍വകലാശാല പ്രഫസറായ അല്‍ഷൈബി ഇസ് ലാമിക പഠനത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. മതത്തെയും ചരിത്രത്തെയും കുറിച്ചുള്ള പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കഅബയുടെ ശുചീകരണം, കഴുകല്‍, കിസ്‌വ കീറിപ്പോയാല്‍ നന്നാക്കല്‍ തുടങ്ങി കഅബയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം ഈ കുടുംബത്തിനാണ്. മയ്യിത്ത് മക്കയിലെ അല്‍ മുഅല്ല ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Next Story

RELATED STORIES

Share it