Sub Lead

പുഷ്പ 2 റിലീസിനിടെയുണ്ടായ സംഘര്‍ഷം: നടന്‍ അല്ലു അര്‍ജുനെതിരേ കേസെടുത്തു (വീഡിയോ)

ബുധനാഴ്ച രാത്രി 11 മണിക്കാണ് ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോ വെച്ചിരുന്നത്. അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും എത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു.

പുഷ്പ 2 റിലീസിനിടെയുണ്ടായ സംഘര്‍ഷം: നടന്‍ അല്ലു അര്‍ജുനെതിരേ കേസെടുത്തു (വീഡിയോ)
X

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിനിടെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും സംഘര്‍ഷമുണ്ടായ സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരേ കേസ്. തിരക്കിനിടയില്‍ ഒരു യുവതി മരിക്കുകയും ചെയ്തതോടെയാണ് നടനെതിരെ കേസെടുക്കാന്‍ പോലിസ് തീരുമാനിച്ചത്. സിനിമയുടെ റിലീസിങ്ങിന് അല്ലു അര്‍ജുന്‍ നേരില്‍ എത്തിയതാണ് തിക്കിനും തിരക്കിനും സംഘര്‍ഷത്തിനും കാരണമായത്.

നടന് പുറമെ സന്ധ്യ തീയ്യറ്ററിനെതിരെയും കേസെടുത്തിട്ടുണ്ട്. മുന്‍കൂര്‍ അറിയിക്കാതെയാണ് അല്ലു അര്‍ജുന്‍ തീയ്യറ്ററില്‍ എത്തിയതെന്ന് പോലിസ് അറിയിച്ചു. മരിച്ച രേവതിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്ന് സിനിമാനിര്‍മാതാക്കളും തീയ്യറ്റര്‍ കമ്പനിയും അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച രാത്രി 11 മണിക്കാണ് ഹൈദരാബാദ് സന്ധ്യാ തീയേറ്ററില്‍ പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോ വെച്ചിരുന്നത്. റിലീസിന് മുന്നോടിയായി ആരാധകരുടെ വലിയനിര തന്നെ തീയറ്ററിന് മുന്നിലുണ്ടായിരുന്നു. അപ്രതീക്ഷിതമായി അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും അവിടെ എത്തിയതോടെ ആരാധകരുടെ ആവേശം അതിരുകടന്നു. ഇതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ബുദ്ധിമുട്ടി. പിന്നാലെ ലാത്തിവീശുകയായിരുന്നു.

വന്‍ വിജയമായി മാറിയ 'പുഷ്പ: ദി റൈസി'ന്റെ രണ്ടാം ഭാഗമാണ് 'പുഷ്പ: ദി റൂള്‍ (പുഷ്പ 2). മൂന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്റെ ചിത്രമാണ് 'പുഷ്പ 2'. ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്‍ജുനെ തേടിയെത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, പ്രകാശ് രാജ്, സുനില്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍.

Next Story

RELATED STORIES

Share it