Sub Lead

ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെതിരായ കേസ്: പോപുലര്‍ ഫ്രണ്ട് അപലപിച്ചു

ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെതിരായ കേസ്: പോപുലര്‍ ഫ്രണ്ട് അപലപിച്ചു
X

ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെതിരായ കേസ്: പോപുലര്‍ ഫ്രണ്ട് അപലപിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനും മാധ്യമപ്രവര്‍ത്തകനും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ ഡോ. സഫറുല്‍ ഇസ്‌ലാം ഖാനെതിരേ ഡല്‍ഹി പോലിസ് രാജ്യദ്രോഹമടക്കമുള്ള കേസുകള്‍ കെട്ടിച്ചമച്ച നടപടിയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം അപലപിച്ചു.ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്റെ ഒരു ട്വീറ്റ് ചില അക്രമികള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രകോപനപരമായ ഉള്ളടക്കം കൂട്ടിച്ചേര്‍ത്ത് വളര്‍ച്ചൊടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒരുപറ്റം മാധ്യമങ്ങളും സോഷ്യല്‍ മീഡിയക്കാരും ചേര്‍ന്ന് അദ്ദേഹത്തിനെതിരേ ദുഷ്പ്രചാരണം അഴിച്ചുവിട്ടു. ഇപ്പോള്‍, രാജ്യദ്രോഹക്കുറ്റം ചുമത്തിയും മതസ്പര്‍ദ്ദ സൃഷ്ടിച്ചെന്നാരോപിച്ചും ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ സെല്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. ബിജെപി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നമ്മുടെ രാജ്യത്ത് തരംതാണ നിലയില്‍ വ്യക്തികളെ ലക്ഷ്യംവച്ച് നടക്കുന്ന അതിക്രമങ്ങളുടെയും സ്വഭാവഹത്യകളുടെയും ഉദാഹരണമാണിത്. മനുഷ്യാവകാശങ്ങള്‍ക്കും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും വേണ്ടി ശക്തമായി നിലകൊള്ളുന്ന കളങ്കമില്ലാത്ത വ്യക്തിത്വത്തിന് ഉടമയായ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ മാതൃകപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. കമ്മീഷന് ലഭിച്ച നിരവധി പരാതികളില്‍ ഡല്‍ഹി പോലിസിന് ഉത്തരം നല്‍കേണ്ടിവന്നിട്ടുണ്ട്. സര്‍ക്കാരിലെയും പോലിസിലെയും വര്‍ഗീയവാദികള്‍ തങ്ങളുടെ അധികാര ദുര്‍വിനിയോഗത്തിന് ഒരു ഭീഷണിയായി അദ്ദേഹത്തെ കണ്ടിരുന്നു. അദ്ദേഹത്തിനെതിരായ ദുഷ്പ്രചാരണത്തിന് കാരണം ഇതാണ്. ഒരു ന്യൂനപക്ഷ നിയമസ്ഥാപനത്തിന്റെ തലവനെതിരേ ഹിന്ദുത്വ ക്യാംപ് നടത്തിവരുന്ന വിദ്വേഷ പ്രചാരണവും കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഡല്‍ഹി പോലിസിന്റെ അപകീര്‍ത്തിപരമായ നടപടിയും അന്താരാഷ്ട്രാതലത്തില്‍ ഇതിനകം മോശമായ രാജ്യത്തിന്റെ പ്രതിച്ഛായയെ കൂടുതല്‍ വഷളാക്കും.

ഡോ. ഖാനെതിരേ നടന്നുവരുന്ന വേട്ടയാടല്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹത്തിനെതിരേ ചുമത്തിയ അടിസ്ഥാന രഹിതമായ ക്രമിനല്‍ കേസുകള്‍ പിന്‍വലിക്കണമെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനോടും ഡല്‍ഹി പോലിസിനോടും ആവശ്യപ്പെട്ടു. ഡോ. ഖാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഒ എം എ സലാം അദ്ദേഹത്തിന് നിയമപരവും ജനാധിപത്യപരവുമായ എല്ലാ പിന്തുണകളും വാഗ്ദാനം ചെയ്തു.


Next Story

RELATED STORIES

Share it