Sub Lead

ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലയിട്ട് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കലാപശ്രമത്തിന് കേസ്

ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലയിട്ട് വീഡിയോ എടുത്ത് പ്രചരിപ്പിച്ചു; ജസ്‌ന സലീമിനെതിരെ കലാപശ്രമത്തിന് കേസ്
X

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ മാലയിട്ട് ദൃശ്യങ്ങള്‍ പകര്‍ത്തിയ ജസ്‌ന സലീം എന്ന യുവതിക്കെതിരേ പോലിസ് കേസെടുത്തു. ഹൈക്കോടതി വിധി ലംഘിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന ദേവസ്വത്തിന്റെ പരാതിയിലാണ് കലാപശ്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസ്.

ക്ഷേത്രത്തിലെ കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്നായിരുന്നു ജസ്‌നയ്‌ക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജസ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായി പോലിസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് പിന്നാലെയാണ് കേസെടുത്തത്.

കൃഷ്ണഭക്ത എന്ന നിലയില്‍ ഹിന്ദുത്വര്‍ക്കിടയില്‍ വൈറലായിരുന്നു ജസ്‌ന സലീം. ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍വെച്ച് കേക്ക് മുറിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയില്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നു. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണ്. അവിടെവെച്ച് ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി നിലപാടെടുത്തു. പിന്നാലെയാണ് കഴിഞ്ഞമാസം കിഴക്കേനടയിലെ ദീപസ്തംഭത്തിനടുത്തുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത്.


Next Story

RELATED STORIES

Share it