Sub Lead

ആര്‍എസ്എസ് മേധാവിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന്; കര്‍ഷക സംഘടനാ നേതാവിനെതിരെ കേസെടുത്തു

ആര്‍എസ്എസ് മേധാവിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന്; കര്‍ഷക സംഘടനാ നേതാവിനെതിരെ കേസെടുത്തു
X

ബെതുല്‍(മധ്യപ്രദേശ്): ആര്‍എസ്എസ് മേധാവിയെ കൊല്ലുമെന്നും നാഗ്പൂരിലെ ആസ്ഥാനം തകര്‍ക്കുമെന്നും ഭീഷണി മുഴക്കിയെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷക സംഘടനാ നേതാവിനെതിരെ കേസെടുത്തു. കിസാന്‍ മഹാസഭ സംസ്ഥാന സെക്രട്ടറി അരുണ്‍ ബങ്കാറിനെതിരേയാണ് മധ്യപ്രദേശിലെ ബെതുല്‍ ജില്ലയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപി ജില്ലാ പ്രസിഡന്റ് ആദിത്യ ബാബ്ല ശുക്ല നല്‍കിയ പരാതിയിലാണ് കോട്‌വാലി പോലിസിന്റെ നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിട്ടാല്‍ ആര്‍എസ്എസ് ആസ്ഥാനം തകര്‍ക്കുമെന്ന് ബങ്കാര്‍ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നായിരുന്നു ശുക്ല പരാതി നല്‍കിയതെന്ന് കോട്‌വാലി പോലിസ് സ്‌റ്റേഷന്‍ ചുമതലയുള്ള സന്തോഷ് പന്ദ്രെ പറഞ്ഞു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ കൊല്ലുമെന്നും പറഞ്ഞതായി പരാതിയിലുണ്ട്. വിവാദ പ്രസ്താവന നടത്തിയെന്ന് പറഞ്ഞ് ബങ്കാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നവര്‍ക്കൊപ്പം ചേരാന്‍ തിങ്കളാഴ്ച മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്ന് ഒരു കൂട്ടം കര്‍ഷകര്‍ പുറപ്പെട്ടിരുന്നു. മുള്‍ട്ടായിലെ 'ഷഹീദ് കിസാന്‍ സ്തൂപത്തിനു മുന്നിലെത്തിയപ്പോള്‍ മോദിയെ പാഠം പഠിപ്പിക്കാനാണ് മഹാരാഷ്ട്ര കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോവുന്നതെന്ന് അരുണ്‍ ബങ്കാര്‍ പറഞ്ഞു. കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയില്ലെങ്കില്‍ ഞങ്ങള്‍ (കര്‍ഷകര്‍) ആത്മഹത്യ ചെയ്യും. മോദി കര്‍ഷകരെ വെടിവച്ചുകൊല്ലാന്‍ തുനിഞ്ഞാല്‍ ഞങ്ങള്‍ നാഗ്പൂരിലെ മോഹന്‍ ഭാഗവതിനെ ഉന്മൂലനം ചെയ്യുകയും അവിടെയുള്ള ആര്‍എസ്എസ് ആസ്ഥാനം തകര്‍ക്കുകയും ചെയ്യും എന്നു പ്രസംഗിച്ചെന്നാണ് ആരോപണം.

കര്‍ഷക യൂനിയന്‍ നേതാക്കളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച സമാധാനപരമായ അന്തരീക്ഷത്തിലാണ് നടക്കുന്നതെന്ന് ബിജെപി നേതാവ് ആദിത്യ ബാബ്ല ശുക്ല പ്രതികരിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ഷക നേതാവ് അന്തരീക്ഷം കലുശിതമാക്കുകയാണ്. ആര്‍എസ്എസ് ഓഫീസില്‍ ബോംബ് വയ്ക്കുമെന്നും മോഹന്‍ ഭാഗവതിനെ കൊല്ലുമെന്നും പരസ്യമായി ഭീഷണിപ്പെടുത്തുന്നു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്‌ഫോടകവസ്തുക്കളും ബോംബുകളും എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് കണ്ടെത്താന്‍ അത്തരം കര്‍ഷക സംഘടനകളെക്കുറിച്ച് അന്വേഷിക്കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.

Case filed against Maha farmer leader for threatening to kill RSS Chief

Next Story

RELATED STORIES

Share it