Sub Lead

ഫേസ്ബുക്കിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്: സി എ റഊഫിനെ കോടതി വെറുതെവിട്ടു

ഫേസ്ബുക്കിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസ്: സി എ റഊഫിനെ കോടതി വെറുതെവിട്ടു
X

പാലക്കാട്: ഫേസ്ബുക്ക് പോസ്റ്റിലൂടെ മതസ്പര്‍ധ വളര്‍ത്തിയെന്ന കേസില്‍ പോപുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി എ റഊഫിനെ കോടതി വെറുതെവിട്ടു. പട്ടാമ്പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വെറുതെവിട്ടത്. ബിജെപി പട്ടാമ്പി മണ്ഡലം പ്രസിഡന്റായിരുന്ന അനില്‍കുമാര്‍ നല്‍കിയ പരാതിക്കു പിന്നാലെ പോലിസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സി എ റഊഫ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെവിട്ടത്. ഗ്യാന്‍വാപി മസ്ജിദിലെ വുദുഖാനയില്‍നിന്ന് ശിവലിംഗം കണ്ടെത്തിയെന്ന വാര്‍ത്ത സംബന്ധിച്ച് ഫേസ്ബുക്കില്‍ മതസ്പര്‍ധയുണ്ടാക്കുന്നതും ശിവലിംഗത്തെ അവഹേളിക്കുന്നതുമായ രീതിയില്‍ പോസ്റ്റിട്ടെന്നായിരുന്നു പരാതി. മനപൂര്‍വം കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പോസ്റ്റിട്ടെന്നു ചൂണ്ടിക്കാട്ടി 2022 മെയ് 28നാണ് പട്ടാമ്പി പോലിസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യം പരാതി നല്‍കിയ ബിജെപി നേതാവ് സി അനില്‍കുമാര്‍, സന്തോഷ്, ഗോപിനാഥന്‍ ഉള്‍പ്പെടെയുള്ളവരെ സാക്ഷികളാക്കിയാണ് പോലിസ് സ്വമേധയാ കേസെടുത്തത്. ഐപിസി 153, കെപി ആക്റ്റിലെ 120 വകുപ്പുകളാണ് ചുമത്തിയത്. സി എ റഊഫിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റവിമുക്തനാക്കിയത്. സി എ റഊഫിനു വേണ്ടി അഡ്വ. എ എ റഹീം ഹാജരായി.

Next Story

RELATED STORIES

Share it