Sub Lead

ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ്

ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്

ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ്
X
കണ്ണൂര്‍: ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ്. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെയാണ് മുദ്രാവാക്യം മുഴക്കിയത്.

കണ്ണൂര്‍ ബാങ്ക് റോഡ് മുതല്‍ സ്‌റ്റേഡിയം കോര്‍ണര്‍ വരെ നടത്തിയ ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെയാണ് മുദ്രാവാക്യം മുഴക്കിയത്. പ്രകടനം സമാപിക്കുമ്പോള്‍ വത്സന്‍ തില്ലങ്കേരി നടത്തിയ പ്രസംഗവും കേസിന് ആധാരമാണ്.

പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍, മാര്‍ഗതടസ്സം ഉണ്ടാക്കല്‍ തുടങ്ങിയ പ്രധാനപ്പെട്ട വകുപ്പുകള്‍ ചേര്‍ത്താണ് വത്സന്‍ തില്ലങ്കേരിക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്.

പ്രകോപനപരമായ പ്രസംഗം ഉണ്ടാകില്ലെന്നായിരുന്നു പ്രകടനത്തിന് മുന്‍പ് പോലിസിനെ അറിയിച്ചിരുന്നത്. ഈ ഉറപ്പ് ലംഘിച്ചതാണ് കേസെടുക്കാന്‍ കാരണമായത്. പ്രകടനത്തിലുടനീളം പ്രകോപനപരമായ മുദ്രാവാക്യം വിളികളുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.



Next Story

RELATED STORIES

Share it