- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നവജാത ശിശുവിനെ കൈമാറിയ അമ്മക്കെതിരെ കേസ്

തൃപ്പൂണിത്തുറ: നവജാത ശിശുവിനെ കൈമാറിയതിന് അമ്മക്കെതിരെ പോലിസ് കേസെടുത്തു. പ്രസവിച്ച് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പ് തന്നെ അമ്മയുടെ ബന്ധു മുഖാന്തരം കോയമ്പത്തൂര്‍ സ്വദേശിക്ക് കുഞ്ഞിനെ കൈമാറിയെന്ന ആരോഗ്യപ്രവര്‍ത്തകരുടെ സൂചനയെ തുടര്‍ന്നാണ് കേസ്. കുട്ടിയെ നല്‍കിയത് പണം വാങ്ങിച്ചിട്ടല്ലെന്നാണ് അമ്മ പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്തായാലും ഇന്നുതന്നെ കുട്ടിയെ തിരികെ എത്തിക്കാന്‍ പോലിസ് നിര്‍ദേശിച്ചു.
കഴിഞ്ഞ 15നാണ് തിരുവാണിയൂര്‍ പഞ്ചായത്തില്‍ നിന്നുള്ള യുവതി തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ ആണ്‍കുട്ടിയെ പ്രസവിച്ചത്. എന്നാല്‍, കുഞ്ഞിനെ 19ന് അനധികൃതമായി മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു. കുട്ടിയുടെ ആരോഗ്യവിവരം അന്വേഷിച്ചെത്തിയ ആരോഗ്യ പ്രവര്‍ത്തകരാണ് കുട്ടി അമ്മയോടൊപ്പം ഇല്ലാത്ത കാര്യം അറിയുന്നത്. തുടര്‍ന്ന് പോലിസിനെ വിവരമറിയിക്കുകയായിരുന്നു.
തൃപ്പൂണിത്തുറ സ്വദേശിയും വിവാഹിതയുമായ യുവതി കുടുംബത്തോടൊപ്പം കഴിയുന്നതിനിടെ മറ്റൊരു യുവാവുമായി പ്രണയത്തിലാവുകയും അയാളോടൊപ്പം താമസം ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ഗര്‍ഭിണിയാവുകയും മാസങ്ങള്‍ക്ക് ശേഷം ഇരുവരും തമ്മില്‍ വേര്‍പിരിയുകയും ചെയ്തു. ഇതോടെ തിരികെ ഭര്‍ത്താവിന്റെ അരികിലേക്ക് എത്തിയ യുവതിയെ കുടുംബം സ്വീകരിച്ചെങ്കിലും പ്രസവ ശേഷം കുഞ്ഞിനെ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
RELATED STORIES
എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു
14 Jun 2025 4:21 AM GMTപിറന്നാള്‍ ദിനത്തില്‍ പതിനെട്ടുകാരി കുഴഞ്ഞുവീണ് മരിച്ചു
14 Jun 2025 4:18 AM GMTസ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച ലാബ് നടത്തിപ്പുകാരന്...
14 Jun 2025 4:15 AM GMTഎസ്ഐയുടെ കാലില്‍ കടിച്ച് ക്രിമിനല്‍ കേസ് പ്രതി; സിപിഒയെ പട്ടിയെ...
14 Jun 2025 4:03 AM GMTമുസ്ലിം മധ്യവയസ്കനെ ആക്രമിച്ച കേസില്‍ ആറ് ബജ്റങ് ദളുകാര്‍...
14 Jun 2025 3:42 AM GMTഇസ്രായേലിന്റെ ബോംബ് ഉപയോഗിച്ച് ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് അല്‍...
14 Jun 2025 3:23 AM GMT