Sub Lead

ജാതി സെന്‍സസ് നടത്തണം; സെക്രട്ടേറിയറ്റ് വളഞ്ഞ് വെല്‍ഫെയര്‍ പാര്‍ട്ടി

ജാതി സെന്‍സസ് നടത്തണം; സെക്രട്ടേറിയറ്റ് വളഞ്ഞ് വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: കേരളത്തില്‍ ജാതി സെന്‍സസ് നടത്തണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് വളഞ്ഞു. എയ്ഡഡ് നിയമനങ്ങള്‍ പിഎസ് സിക്ക് വിടുക, സര്‍ക്കാര്‍ നിയമനങ്ങളില്‍ ആനുപാതിക പ്രതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഇന്ത്യയില്‍ ആദ്യമായി സവര്‍ണ സംവരണം നടപ്പാക്കിയ ഇടതു സര്‍ക്കാറിനെതിരെയും സംവരണത്തിനും ജാതി സെന്‍സസിനുമെതിരേ ഉറഞ്ഞുതുള്ളുന്നവര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ന്നു. എന്‍.എസ്.എസ് അടക്കമുള്ള ജാതിസമുദായ സംഘടനകള്‍ ചരിത്രം മറക്കരുതെന്നും ജാതി സെന്‍സസ് വിഷയത്തില്‍ ദേശീയ തലത്തില്‍ സ്വീകരിച്ച നിലപാട് കേരളത്തില്‍ പ്രഖ്യാപിക്കാന്‍ സിപിഎം ആരെയാണ് പേടിക്കുന്നതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന്റെ നാല് സുപ്രധാന ഗേറ്റുകളിലും നിലയുറപ്പിച്ച പ്രതിഷേധക്കാരെ പോലിസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ഖജാഞ്ചി അത്തീഖ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ കേന്ദ്ര സര്‍വകലാശാലയിലെ ഡോ. കെ ആര്‍ നാരായണന്‍ സെന്റര്‍ ഫോര്‍ ദലിത് ആന്റ് മൈനോറിറ്റി സ്റ്റഡീസ് ഡിപ്പാട്ട്‌മെന്റിലെ ഡോ. അരവിന്ദ് കുമാര്‍ മുഖ്യാതിഥിയായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരീപ്പുഴ, വണിക വശ്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കുട്ടപ്പന്‍ ചെട്ടിയാര്‍, എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ കെ ബാബുരാജ്, കെ അംബുജാക്ഷന്‍, ഡോ. എസ് ശാരംങ്ധരന്‍, ഒപി രവീന്ദ്രന്‍, ജമാഅത്തെ ഇസ്‌ലാമി സംസ്ഥന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, ജെ രഘു, ഗ്രോ വാസു, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി കടയ്ക്കല്‍ ജുനൈദ്, കെപിഎംഎസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബൈജു കലാശാല, ശ്രീരാമന്‍ കൊയ്യോന്‍, ബാബുരാജ് ഭഗവതി, ആര്‍എംപിഐ കേന്ദ്ര കമ്മിറ്റി അംഗം കെ എസ് ഹരിഹരന്‍, ന്യൂനമക്ഷ ക്ഷേമവകുപ്പ് മുന്‍ ഡയറക്ടര്‍ നസീര്‍ പി നേമം, സിഎസ്ഡിഎസ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീകുമാര്‍, മറുവാക്ക് എഡിറ്റര്‍ അംബിക, കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍, ബിഎസ്പി സംസ്ഥാന സെക്രട്ടറി സന്തോഷ് പാലത്തുംപാടന്‍, അണ്ണാ ഡിഎച്ച്ആര്‍എം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സജി കൊല്ലം, ഡിഎസ്എസ് സംസ്ഥാന ചെയര്‍പേഴ്‌സണ്‍ രേഷ്മ കരിവേടകം, സിഡിഎന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലൂക്കോസ് നീലംപേരൂര്‍, അനന്ദു രാജ്, തീരദേശ ഭൂസമര സമിതി സംസ്ഥാന ചെയര്‍പേഴ്‌സണ്‍ മാഗ്ലിന്‍ ഫിലോമിന, സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ദ്രാവിഡിയന്‍സ് നാഷനല്‍ ഓര്‍ഗനൈസര്‍ ഇലയ്യ കുമാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജബീനാ ഇര്‍ശാദ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ഷഫീഖ്, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് വി എ ഫായിസ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ എം ഷെഫ്‌റിന്‍, എഫ്‌ഐടിയു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍, പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് അസ്‌ലം ചെറുവാടി, അസെറ്റ് കണ്‍വീനര്‍ എസ് ഖമറുദ്ദീന്‍, എഎം നദ്‌വി, സന്തോഷ് അഞ്ചല്‍, ഗാര്‍ഗിയന്‍, കരകുളം സത്യകുമാര്‍, അജി എം ചാലക്കേരി, കുഞ്ഞുമോന്‍ പുത്തൂര്‍, സിപിഐഎം റെഡ്സ്റ്റാര്‍ നേതാവ് എം കെ. ദാസന്‍, വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കല്ലറ സംസാരിച്ചു.

Next Story

RELATED STORIES

Share it